കര്‍ഷകരുടെ ചികിത്സയ്ക്കായി ഏഴു ലക്ഷം രൂപ സംഭാവന നല്കി അമേരിക്കന്‍ സ്പോര്‍ട്സ് താരം; ഇനിയും ജീവനുകള്‍ നഷ്ടപ്പെടരുതെന്ന് ട്വീറ്റ്
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് സഹായവുമായി അമേരിക്കന്‍ വൈഡ് ഫുട്ബോള്‍ താരം ജുജു സ്മിത്ത് സച്ച്സ്റ്റെര്‍. കര്‍ഷകരുടെ മെഡിക്കല്‍ സഹായത്തിനായി 10000 ഡോളര്‍ താരം സംഭാവന നല്കി. ഇന്ത്യന്‍ രൂപയില്‍ ഏഴ് ലക്ഷത്തിലേറെ രൂപ വരുമിത്. നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് സഹായമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജുജു സ്മിത്ത് അറിയിച്ചു. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുന്നതിനെ നമുക്ക് പ്രതിരോധിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നെന്നും ജുജു സ്മിത്ത് ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ തണുപ്പിലും സമരം ചെയ്യുന്ന കര്‍ഷകര്‍ ചെറിയ ടെന്റുകളിലാണ് താമസിക്കുന്നത്. പ്രക്ഷോഭം […]

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് സഹായവുമായി അമേരിക്കന്‍ വൈഡ് ഫുട്ബോള്‍ താരം ജുജു സ്മിത്ത് സച്ച്സ്റ്റെര്‍. കര്‍ഷകരുടെ മെഡിക്കല്‍ സഹായത്തിനായി 10000 ഡോളര്‍ താരം സംഭാവന നല്കി. ഇന്ത്യന്‍ രൂപയില്‍ ഏഴ് ലക്ഷത്തിലേറെ രൂപ വരുമിത്.
നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് സഹായമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജുജു സ്മിത്ത് അറിയിച്ചു. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുന്നതിനെ നമുക്ക് പ്രതിരോധിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നെന്നും ജുജു സ്മിത്ത് ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ തണുപ്പിലും സമരം ചെയ്യുന്ന കര്‍ഷകര്‍ ചെറിയ ടെന്റുകളിലാണ് താമസിക്കുന്നത്. പ്രക്ഷോഭം തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ 60 ലേറെ കര്‍ഷകര്‍ ഡല്‍ഹിയില്‍ വെച്ച് മരണപ്പെട്ടു.
പോപ് താരം റിഹാനയുടെ ട്വീറ്റിനു പിന്നാലെ കര്‍ഷക പ്രക്ഷോഭത്തിന് അന്താരാഷട്ര താരങ്ങളില്‍ നിന്നും പിന്തുണ ഏറി വരികയാണ്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്, എന്റര്‍ടെയ്മെന്റ് താരം മിയ ഖലീഫ തുടങ്ങിയവര്‍ ഇതിനകം പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്.
അതേസമയം സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കെതിരെ കേന്ദ്രമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുന്‍പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യാ മന്ത്രാലയം ആവശ്യപ്പെട്ടു.
‘ഈ പ്രതിഷേധം ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയുടെയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ട്, ഒപ്പം പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട കര്‍ഷക ഗ്രൂപ്പുകളും ശ്രമം നടത്തുന്നുണ്ട്. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും ഇടുന്നതിന് മുന്‍പ് കാര്യങ്ങളെ കുറിച്ച് വ്യക്തമായി മനസിലാക്കണം’, വിദേശകാര്യമന്ത്രി പറഞ്ഞു.
ഒരു ചെറിയ വിഭാഗം കര്‍ഷകര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വസ്തുതകള്‍ മനസിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.