അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ടെക്സാസിൽ ട്രംപിന് വിജയം; ഇലക്ട്റൽ വോട്ടുകളിൽ 227 ബൈഡൻ, 210 ട്രംപ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായക സംസ്ഥാനമായ ടെക്സാസിൽ ഡൊണാൾഡ് ട്രംപിന് വിജയം. ജോ ബൈഡന് 227 ഇലക്ട്റൽ വോട്ടുകളാണ് ലഭിച്ചത് . ഡോണാള്‍ഡ് ട്രംപിന് 210 ഇലക്ട്റൽ വോട്ടുകളാണ് ലഭിച്ചത്. എന്നാൽ നിർണ്ണായക സംസ്ഥാനങ്ങളിൽ ബൈഡൻ പിറകിലാണ്. ട്രമ്പിനാണ് കൂടുതൽ ജനകീയ വോട്ടുകൾ ലഭിച്ചിരിക്കുന്നത്. നിർണ്ണായക സംസ്ഥാനമായ ഫ്ലോറിഡയിൽ ഇഞ്ചോടിച്ചു പോരാട്ടമാണ് നടക്കുന്നത്. ഇവിടെ ട്രംപാണ് ലീഡ് ചെയ്യുന്നത്. ഇൻഡ്യാന സംസ്ഥാനത്തിൽ ട്രംപ് വിജയിച്ചു. അതെ സമയം വിര്‍ജീനിയയിലും വെർമോണ്ടിലും ബൈഡൻ വിജയം ഉറപ്പിച്ചു.സർവ്വേ ഫലങ്ങളെല്ലാം ജോ […]

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായക സംസ്ഥാനമായ ടെക്സാസിൽ ഡൊണാൾഡ് ട്രംപിന് വിജയം. ജോ ബൈഡന് 227 ഇലക്ട്റൽ വോട്ടുകളാണ് ലഭിച്ചത് . ഡോണാള്‍ഡ് ട്രംപിന് 210 ഇലക്ട്റൽ വോട്ടുകളാണ് ലഭിച്ചത്. എന്നാൽ നിർണ്ണായക സംസ്ഥാനങ്ങളിൽ ബൈഡൻ പിറകിലാണ്. ട്രമ്പിനാണ് കൂടുതൽ ജനകീയ വോട്ടുകൾ ലഭിച്ചിരിക്കുന്നത്.
നിർണ്ണായക സംസ്ഥാനമായ ഫ്ലോറിഡയിൽ ഇഞ്ചോടിച്ചു പോരാട്ടമാണ് നടക്കുന്നത്. ഇവിടെ ട്രംപാണ് ലീഡ് ചെയ്യുന്നത്. ഇൻഡ്യാന സംസ്ഥാനത്തിൽ ട്രംപ് വിജയിച്ചു. അതെ സമയം വിര്‍ജീനിയയിലും വെർമോണ്ടിലും ബൈഡൻ വിജയം ഉറപ്പിച്ചു.സർവ്വേ ഫലങ്ങളെല്ലാം ജോ ബൈഡനു അനുകൂലമായിരുന്നെങ്കിലും നിർണ്ണായക സംസ്ഥാനമായ ഫ്ലോറിഡയിലെ ഫലമായിരിയ്ക്കും അമേരിക്കൻ പ്രസിഡന്റിനെ തീരുമാനിക്കുക.
നോർത്ത് ദക്കോട്ട, സൗത്ത് ദക്കോട്ട, ആര്‍ക്കന്‍സാ, മിസിസിപ്പി, അലബാമ, സൗത്ത് കരോലിന, ടെന്നസി. കെന്റക്കി, വെസ്റ്റ് വെർജീനിയ, ഇന്ത്യാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. ന്യൂയോർക്ക്, വെര്‍മോണ്ട് മസ്സുചെറ്റസ്, കണക്റ്റികട്ട്, ന്യൂ ജേഴ്സി,മേരിലാന്‍ഡ്, ഡെലവെയര്‍,വെര്‍ജീനിയ, ഇല്ലിനോയിസ്,ന്യൂ മെക്സിക്കോ, റോഡ് ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോ ബൈഡനും വിജയിച്ചു.