അമേരിക്കയിലെ പരമോന്നത സൈനികബഹുമതി ലീജന്‍ ഓഫ് മെറിറ്റിന് അര്‍ഹനായി നരേന്ദ്രമോദി; പ്രഖ്യാപനം നടത്തിയത് ട്രംപ്; അംഗീകാരം ഇന്ത്യയെ ആഗോളശക്തിയാക്കി ഉയര്‍ത്തുന്നതിന്
ഇന്‍ഡോ പസഫിക്കില്‍ അമേരിക്കയുടെ ശക്തനായ പങ്കാളിയാണ് ഇന്ത്യയെന്ന് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുമായി സഹകരിക്കാനുള്ള തീരുമാനവും ഇതിനായുള്ള പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ നിക്ഷേപവും തൊഴിലവസരവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി ഇന്ത്യയെ ആഗോളശക്തിയാക്കി ഉയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അംഗീകാരവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈനിക മേധാവികള്‍ക്കും വിദേശ സൈനിക മേധാവികള്‍ക്കും പ്രത്യേക സാഹചര്യത്തില്‍ നല്കുന്ന പരമോന്നത സൈനിക ബഹുമതിയായ ലീജണ്‍ ഓഫ് മെറിറ്റിനാണ് മോദി അര്‍ഹനായത്. പ്രസിഡന്റ് ട്രംപാണ് ബഹുമതി പ്രഖ്യാപിച്ചത്. അംബാസിഡര്‍ തരണ്‍ജിത് സിംഗ് സിന്ധുവാണ് മോദിയ്ക്കുവേണ്ടി ബഹുമതി ഏറ്റുവാങ്ങിയത്.
അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ബഹുമതിയുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചത്. 2014 മെയ് മാസം മുതല്‍ 2020 ആഗസ്റ്റ് മാസം വരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരം നല്‍കുന്നതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
ഇന്‍ഡോ പസഫിക്കില്‍ അമേരിക്കയുടെ ശക്തനായ പങ്കാളിയാണ് ഇന്ത്യയെന്ന് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുമായി സഹകരിക്കാനുള്ള തീരുമാനവും ഇതിനായുള്ള പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ നിക്ഷേപവും തൊഴിലവസരവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
1942 മുതലാണ് വിദേശരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് അമേരിക്ക ലീജണ്‍ ഓഫ് മെറിറ്റ് ബഹുമതി നല്കാന് തുടങ്ങിയത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ബഹുമതി വിതരണം ചെയ്യുന്നത്.