Top

ജയത്തിന് ആറ് വോട്ടുകൾക്ക് അകലെ ബൈഡൻ, വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്ന ട്രംപിന്റെ ആവശ്യം കോടതി തള്ളി

അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ മുന്നേറ്റം തുടരുകുയാണ്. നിലവിൽ 264 ഇലക്ട്‌റൽ വോട്ടുകളാണ് ജോ ബൈഡൻ സ്വന്തമാക്കിയിരിക്കുന്നത്. 214 വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്.

6 Nov 2020 2:25 AM GMT

ജയത്തിന് ആറ് വോട്ടുകൾക്ക് അകലെ ബൈഡൻ, വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്ന ട്രംപിന്റെ ആവശ്യം കോടതി തള്ളി
X

അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ മുന്നേറ്റം തുടരുകുയാണ്. നിലവിൽ 264 ഇലക്ട്‌റൽ വോട്ടുകളാണ് ജോ ബൈഡൻ സ്വന്തമാക്കിയിരിക്കുന്നത്. 214 വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. അതെ സമയം നിർണ്ണായകമായ പെൻസിൽവാനിയയിലും ജോർജിയയിലും ലീഡ് നില മാറി മറയുകയാണ്. ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം ജോർജിയയിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. 98 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഇരു സ്ഥാനാർഥികൾക്കും 49.4 ശതമാനം വോട്ടുകളാണ് നിർണ്ണായകമായ ഈ സംസ്ഥാനത്ത് നേടാനായത് . നേരിയ മാർജിനിൽ പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപ് ലീഡ് ചെയ്യുന്നുണ്ട്. 97 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 49.3% വോട്ടുകളാണ് ഈ സംസ്ഥാനത്ത് നിന്നും ബൈഡൻ സ്വന്തമാക്കിയത്. 49.6% വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്.

നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) തുടങ്ങിയ ചാഞ്ചാട്ട സംസ്ഥാനങ്ങളിലും ട്രംപ് മുന്നിലാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ജയിച്ചാലും ട്രംപിന് 268 വോട്ടുകൾ മാത്രമേ ലഭിക്കുകയുള്ളൂ . ഈ സാഹചര്യത്തിലാണ് നെവാഡയിലെ ഫലം നിർണായകമാകുന്നത്. 84 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞ നെവാഡയിൽ ജോ ബൈഡനാണ് നിലവിൽ ലീഡ് ചെയ്യുന്നത്. നിലവിൽ 604,251 (49.43%) വോട്ടുകളാണ് ജോ ബൈഡൻ ഇവിടെ നേടിയിരിക്കുന്നത്. ബൈഡന് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് ട്രംപ് 592,813 (48.50%) വോട്ടുകൾ നേടിയിട്ടുണ്ട്. ആറ് ഇലക്ട്‌റൽ കോളേജുകളുള്ള നെവാഡയിൽ വിജയിക്കുകയാണെങ്കിൽ 270 എന്ന ഭൂരിപക്ഷത്തിൽ ബൈഡൻ എത്തിച്ചേരും. നിലവിൽ 264 ഇലക്ട്‌റൽ വോട്ടുകളാണ് ബൈഡൻ നേടിയിരിയ്ക്കുന്നത്.

അതെ സമയം പല സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിക്കാർ കോടതികളെ സമീപിച്ചെങ്കിലും അവരുടെ ഹർജികളെല്ലാം തള്ളപ്പെട്ടു. നിലവിൽ ട്രംപ് ലീഡ് ചെയ്യുന്ന ജോർജിയ, ജോ ബൈഡൻ വിജയിച്ച മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് അനുകൂലികൾ ഫയല്‍ ചെയ്ത കേസുകൾ കോടതി തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ പരിഗണിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇവിടെ വോട്ടെണ്ണൽ തടയാനും ട്രംപ് അനുകൂലികൾ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യപ്പെട്ട ബാലറ്റുകൾ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി പരാതികൾ തള്ളി.

അതെ സമയം നിയമസാധുതയുള്ള വോട്ടുകളാണ് പരിഗണിക്കുന്നതെങ്കില്‍ താന്‍ വിജയിച്ചുക്കഴിഞ്ഞുവെന്ന് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രസ്താവന നടത്തി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിധിയില്‍ നിര്‍ണ്ണായക പങ്കുള്ള നെവാഡയിലടക്കം ജോ ബൈഡന്‍ ലീഡ് ചെയ്യുന്നതിനിടയിലാണ് ട്രംപിന്റെ പ്രതികരണം. ഫ്‌ളോറിഡ, ലോവ, ഇന്ത്യാന, ഒഹിയോ എന്നിവിടങ്ങളിലുള്‍പ്പടെ വലിയ വിജയമാണ് റിപ്പബ്ലിക്കന്‍സ് നേടിയതെന്നും വലിയ രീതിയില്‍ പണവും സാങ്കേതികവിദ്യയും മാധ്യമ ഇടപെടലുകളും തങ്ങള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടിട്ടും ചരിത്രപരമായ വിജയമാണ് തങ്ങള്‍ നേടിയതെന്നും ട്രംപ് പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story