Top

കൊവിഡ്-19 നെഗറ്റീവായ സ്ത്രീക്ക് ആംബുലന്‍സ് നിഷേധിച്ചു; 25 കി.മീഅകലെയുള്ള വീട്ടിലേക്ക് നടന്നുപോകവെ ബലാത്സംഗത്തിനിരയായി

ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കൊവിഡ് നെഗറ്റീവായ സ്ത്രീ വീട്ടിലേക്ക് നടന്നുപോകവെ ബലാത്സംഗത്തിനിരയായി. അസമിലെ ചിരാഡിയോ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് കൊവിഡ്-19 നെഗറ്റീവ് ആയതോടെ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകവെയാണ് തട്ടികൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കിയത്. രാത്രി 2.30നാണ് കൊവിഡ് നെഗറ്റീവായ സ്ത്രീയോടും മകളോടും വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് ആംബുലന്‍സും ആശുപത്രിയില്‍ തന്നെ തങ്ങാനുള്ള അനുമതിയും അധികൃതര്‍ നിഷേധിച്ചു. തുടര്‍ന്ന് 25 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് സ്ത്രീയും […]

31 May 2021 12:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ്-19 നെഗറ്റീവായ സ്ത്രീക്ക് ആംബുലന്‍സ് നിഷേധിച്ചു; 25 കി.മീഅകലെയുള്ള വീട്ടിലേക്ക് നടന്നുപോകവെ ബലാത്സംഗത്തിനിരയായി
X

ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കൊവിഡ് നെഗറ്റീവായ സ്ത്രീ വീട്ടിലേക്ക് നടന്നുപോകവെ ബലാത്സംഗത്തിനിരയായി. അസമിലെ ചിരാഡിയോ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് കൊവിഡ്-19 നെഗറ്റീവ് ആയതോടെ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകവെയാണ് തട്ടികൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കിയത്.

രാത്രി 2.30നാണ് കൊവിഡ് നെഗറ്റീവായ സ്ത്രീയോടും മകളോടും വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് ആംബുലന്‍സും ആശുപത്രിയില്‍ തന്നെ തങ്ങാനുള്ള അനുമതിയും അധികൃതര്‍ നിഷേധിച്ചു. തുടര്‍ന്ന് 25 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് സ്ത്രീയും മകളും നടന്നുപോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. രണ്ടുപേരടങ്ങളിയ സംഘം ഇരുവരേയും പിന്തുടരുകയും സ്ത്രീയെ പിടിച്ചുകൊണ്ടുപോകുകയുമായിരുന്നു. പിന്നീട് ഇവരുടെ മകള്‍ ഗ്രാമത്തിലെത്തി വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് ഗ്രാമീണര്‍ സംഭവസ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് അടുത്ത തേയിലത്തോട്ടത്തില്‍ നിന്ന് ആക്രമിക്കപ്പെട്ട നിലയില്‍ സ്ത്രീയെ കണ്ടെത്തിയത്.

ആക്രമിക്കപ്പെട്ട സ്ത്രീയുടെ കടുംബാംഗങ്ങള്‍ മുഴുവനും കൊവിഡ് പോസിറ്റീവായിരുന്നു. ഇവരെ എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഇതിനിടെ സ്ത്രീയുടേയും മകളുടേയും മാത്രം പരിശോധനാഫലം നെഗറ്റീവായി.അതേതുടര്‍ന്ന് രാത്രിയില്‍ തന്നെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലേക്ക് പോകാന്‍ ആംബുലന്‍സ് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ യാത്രവിലക്കുകള്‍ നിലനില്ക്കുന്നതിനാല്‍ വാഹനം ലഭിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് രാത്രി ആശുപത്രിയില്‍ തങ്ങാന്‍ ഇരുവരും അനുവാദം ചോദിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ അതിനുള്ള അനുമതിയും നിരാകരിച്ചു. തുടര്‍ന്നാണ് തങ്ങള്‍ വീട്ടിലേക്ക് നടന്നുപോയതെന്ന് സ്ത്രീയുടെ മകള്‍ അറിയിച്ചു. ഇതിനിടയിലാണ് ആക്രമിക്കപ്പെട്ടതെന്നും സ്ത്രീയുടെ മകള്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് വിശദമായ അന്വോഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അസം ടീ ട്രൈബ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. കൊവിഡ് നെഗറ്റീവ് ആയവര്‍ക്ക് തിരിച്ചുപോകാന്‍ ആംബുലന്‍സ് സൗകര്യം നല്കണമെന്ന് അസം ആരോഗ്യമന്ത്രി കേശബ് മൊഹന്ത ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്കി.

Next Story