Top

യുപിയില്‍ അംബ്ദേക്കര്‍ പ്രതിമ നശിപ്പിക്കപ്പെട്ട നിലയില്‍

യുപിയില്‍ അംബ്ദേക്കര്‍ പ്രതിമ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. യു പിയിലെ ബല്ലിയ ജില്ലയിലെ കോത്തിയ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സാമൂഹ്യവിരുദ്ധര്‍ അംബ്ദേക്കര്‍ പ്രതിമ നശിപ്പിച്ചത്. പ്രതിമയുടെ കയ്യും കണ്ണടയും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിമ നശിപ്പിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമീണര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കേടുപാടുകള്‍ തീര്‍ത്ത്് പ്രതിമ പുനഃസ്ഥാപിച്ചു. ബിഹാര്‍ എന്‍ഡിഎയില്‍ വിള്ളല്‍; നിധീഷിനെ പരിഹസിച്ച ബിജെപി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ജെഡിയു പ്രതിമ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് അനിഷ്ട്ടസംഭവങ്ങളൊന്നും […]

4 Jun 2021 3:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയില്‍ അംബ്ദേക്കര്‍ പ്രതിമ നശിപ്പിക്കപ്പെട്ട നിലയില്‍
X

യുപിയില്‍ അംബ്ദേക്കര്‍ പ്രതിമ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. യു പിയിലെ ബല്ലിയ ജില്ലയിലെ കോത്തിയ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സാമൂഹ്യവിരുദ്ധര്‍ അംബ്ദേക്കര്‍ പ്രതിമ നശിപ്പിച്ചത്. പ്രതിമയുടെ കയ്യും കണ്ണടയും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിമ നശിപ്പിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമീണര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കേടുപാടുകള്‍ തീര്‍ത്ത്് പ്രതിമ പുനഃസ്ഥാപിച്ചു.

ബിഹാര്‍ എന്‍ഡിഎയില്‍ വിള്ളല്‍; നിധീഷിനെ പരിഹസിച്ച ബിജെപി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ജെഡിയു

പ്രതിമ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് അനിഷ്ട്ടസംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലായി പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അടുത്ത പോലീസ് സ്‌റ്റേഷനിലെ ഓഫീസറായ ദിനേശ് ചന്ദ്ര പാഥക്ക് വ്യക്തമാക്കി. അതേസമയം അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാഥക്ക് പ്രതികരിച്ചു. ഈ പ്രദേശത്ത് മുന്‍പും ഇത്തരത്തില്‍ അംബ്ദേക്കര്‍ പ്രതിമക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്.

യുപിയില്‍ മന്ത്രിസഭാ പുനഃസംഘടിപ്പിക്കും; യോഗി തുടരും; മോദിയുടെ വിശ്വസ്തരും സഭയിലേക്ക്

Next Story