Top

മുകേഷ് അംബാനിക്ക് ഭീഷണിയുമായെത്തിയ കാറിന്റെ ഉടമയുടെ മരണം; ദുരൂഹതയേറുന്നു

മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടക വസ്തുക്കളും ഭീഷണിക്കത്തുമായി നിര്‍ത്തിയിട്ട കാര്‍ ഉടമയുടെ മരണത്തില്‍ ദുരൂഹത. കാറിന്റെ ഉടമയായിരുന്നു മന്‍ഷുഖ് ഹിരണിനെ വെള്ളിയാഴ്ചയാണ് മുംബൈയില്‍ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോമൊബൈല്‍ ഉപകരണങ്ങളുടെ ഡീലര്‍ ആയ മന്‍ഷുഖ് വ്യാഴാഴ്ച രാത്രി 8.30 ഓടെ കടയില്‍ നിന്നും ഇറങ്ങിയതാണ്. രാത്രി 10.30 ഓടെ ഇദ്ദേഹത്തിന്റെ ഫോണും സ്വിച്ച് ഓഫ് ആയി. മന്‍ഷുഖിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടക വസ്തുക്കളുമായി […]

6 March 2021 11:54 PM GMT

മുകേഷ് അംബാനിക്ക് ഭീഷണിയുമായെത്തിയ കാറിന്റെ ഉടമയുടെ മരണം; ദുരൂഹതയേറുന്നു
X

മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടക വസ്തുക്കളും ഭീഷണിക്കത്തുമായി നിര്‍ത്തിയിട്ട കാര്‍ ഉടമയുടെ മരണത്തില്‍ ദുരൂഹത. കാറിന്റെ ഉടമയായിരുന്നു മന്‍ഷുഖ് ഹിരണിനെ വെള്ളിയാഴ്ചയാണ് മുംബൈയില്‍ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓട്ടോമൊബൈല്‍ ഉപകരണങ്ങളുടെ ഡീലര്‍ ആയ മന്‍ഷുഖ് വ്യാഴാഴ്ച രാത്രി 8.30 ഓടെ കടയില്‍ നിന്നും ഇറങ്ങിയതാണ്. രാത്രി 10.30 ഓടെ ഇദ്ദേഹത്തിന്റെ ഫോണും സ്വിച്ച് ഓഫ് ആയി. മന്‍ഷുഖിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടക വസ്തുക്കളുമായി കാര്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ പൊലീസില്‍ നിന്നും നിരന്തര ചോദ്യം ചെയ്യലും ഉപദ്രവവും ഉണ്ടെന്ന് മന്‍ഷുഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. പണിക്കൂലി നല്‍കാത്തതിനാല്‍ പിടിച്ചു വെച്ച കാറായിരുന്നെന്നും കാര്‍ അജ്ഞാതര്‍ മോഷ്ടിച്ച് കൊണ്ടു പോയതാണെന്നും സംഭവത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും ഇദ്ദേഹം പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസും മാധ്യമപ്രവര്‍ത്തകരും തന്നെ നിരന്തരം പിന്തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ഷുഖ് ഹിരണ്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനും മുംബൈ പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

കാറിന്റെ യഥാര്‍ത്ഥ ഉടമ ഹിരണ്‍ അല്ലെന്നും സാം ന്യൂട്ടണ്‍ എന്നയാളാണെന്നും അനില്‍ ദേശ് മുഖ് വ്യക്തമാക്കിയതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്. മന്‍ഷുഖിനെ കാണാതായ ശേഷം പരാതിയുടെ പകര്‍പ്പുകള്‍ പ്രചരിക്കുകയും ചെയ്തു. എന്‍ഐഎ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ തന്നെ ആറു തവണയോളം ചോദ്യം ചെയ്‌തെന്നും മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം പിന്തുടരുകയുമാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തന്‍രെയും കുടുംബത്തിന്‍രെയും സമാധാനം തകര്‍ന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.

പരാതി നല്‍കി രണ്ടു ദിവസത്തിനു ശേഷമാണ് ഇദ്ദേഹത്തിന്റെ മരണം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് സോണല്‍ ഡിസിപി അവിനാഷ് അംബുര്‍ ഇവരുമായി സംസാരിച്ച ശേഷം മൃതദേഹം കുടുംബം ഏറ്റുവാങ്ങുകയായിരുന്നു.

ചോദ്യം ചെയ്യലിന് പൊലീസുദ്യോഗസ്ഥനെന്ന പേരില്‍ ഒരാള്‍ വിളിച്ചിരുന്നെന്നും ഇതേതുടര്‍ന്ന് പുറത്തേക്ക് പോയ മന്‍ഷുഖിന്റെ മൃതദേഹമാണ് പിന്നെ കണ്ടതെന്നുമാണ് കുടുംബം പറയുന്നത്.

Popular Stories

    Next Story