ജനിച്ചത് യെമനില്‍, അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും മൂല്യവത്തായ ഒന്നെന്ന് അംബാനി
താന്‍ പിറന്നത് യെമനിലാണെന്നും അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും മൂല്യവത്തായ ഒന്നായാണ് കരുതുന്നതെന്നും റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനി. മൂന്ന് ദിവസം നീണ്ടുനിന്ന പ്രഥമ ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നിരവധി സാമ്പത്തിക വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭാവിയില്‍ ആഗോള സാമ്പത്തിക വ്യവസ്ഥ കടന്നുപോകേണ്ടുന്ന പുതിയ അധ്യായങ്ങള്‍ തുറന്നിട്ടുകൊണ്ടായിരുന്നു മൂന്ന് ദിവസം നീണ്ടുനിന്ന ഖത്തര്‍ സാമ്പത്തിക ഫോറം കഴിഞ്ഞ ദിവസം അവസാനിച്ചത്. ഈ യോഗത്തില്‍ സംസാരിക്കവെയാണ് അറബ് […]
4 July 2021 10:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

താന്‍ പിറന്നത് യെമനിലാണെന്നും അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും മൂല്യവത്തായ ഒന്നായാണ് കരുതുന്നതെന്നും റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനി. മൂന്ന് ദിവസം നീണ്ടുനിന്ന പ്രഥമ ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നിരവധി സാമ്പത്തിക വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഭാവിയില്‍ ആഗോള സാമ്പത്തിക വ്യവസ്ഥ കടന്നുപോകേണ്ടുന്ന പുതിയ അധ്യായങ്ങള്‍ തുറന്നിട്ടുകൊണ്ടായിരുന്നു മൂന്ന് ദിവസം നീണ്ടുനിന്ന ഖത്തര്‍ സാമ്പത്തിക ഫോറം കഴിഞ്ഞ ദിവസം അവസാനിച്ചത്. ഈ യോഗത്തില്‍ സംസാരിക്കവെയാണ് അറബ് രാജ്യവുമായുള്ള തന്റെ ആത്മബന്ധത്തെ പറ്റി മുകേഷ് അംബാനി പ്രതികരിച്ചത്.
ചെറുപ്പകാലത്ത് യെമനിലെത്തിയ വ്യക്തിയാണ് തന്റെ പിതാവ്. അതുകൊണ്ടു തന്നെ അവിടെ വെച്ചാണ് താന്‍ ജനിച്ചതെന്നാണ് കരുതുന്നത്. അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും വിലമതിക്കുന്ന ഒന്നായാണ് കരുതുന്നതെന്നുമായിരുന്നു അംബാനിയുടെ പ്രതികരണം.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്ഥാനിയായിരുന്നു ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കൊവിഡാനന്തര ലോകത്തിലെ ആഗോള സാമ്പത്തിക മേഖലയുടെ ഭാവിയിലൂന്നിക്കൊണ്ടായിരുന്നു ഫോറം സംഘടിപ്പിച്ചത്. ആധുനിക സാങ്കേതികവിദ്യ, സുസ്ഥിര ലോകം, വിപണിയും നിക്ഷേപവും, അധികാരവും വ്യാപാരവും, മാറുന്ന ഉപഭോക്താവ്, എല്ലാം ഉള്‍ക്കൊള്ളുന്ന ലോകം തുടങ്ങി ആറ് പ്രധാന വിഷയങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു ചര്‍ച്ചകളാണ് മൂന്ന് ദിവസം നീണ്ട ഫോറത്തില്‍ നടന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് അടക്കമുള്ള രാജ്യത്തെ വമ്പന്‍ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
- TAGS:
- Mukesh Ambani