ജി സുധാകരനെതിരായ പരാതി ആലപ്പുഴ പൊലീസിന് കൈമാറി; പരാതിയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് യുവതി
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി അമ്പലപ്പുഴ പൊലിസ് ആലപ്പുഴ പൊലിസിന് കൈമാറി. പൊലീസ് പരാതിക്കാരിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിയില്‍ ഉറച്ചു നില്ക്കുന്നതായി യുവതി അറിയിച്ചു. ആരോപണവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് പറഞ്ഞ യുവതി ജില്ലാ പോലിസ് മേധാവിക്കും പരാതി നല്കി. സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതി പറഞ്ഞത് അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം അമ്പലപ്പുഴ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ […]

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി അമ്പലപ്പുഴ പൊലിസ് ആലപ്പുഴ പൊലിസിന് കൈമാറി. പൊലീസ് പരാതിക്കാരിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിയില്‍ ഉറച്ചു നില്ക്കുന്നതായി യുവതി അറിയിച്ചു. ആരോപണവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് പറഞ്ഞ യുവതി ജില്ലാ പോലിസ് മേധാവിക്കും പരാതി നല്കി.
സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതി പറഞ്ഞത് അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം അമ്പലപ്പുഴ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്ന് പ്രതികരിച്ചുകൊണ്ട് മന്ത്രിയും രംഗത്തെത്തി. താന്‍ എല്ലാവരെയും സഹായിച്ചിട്ടേയുള്ളൂ. അതാരോടും വിളിച്ചു പറഞ്ഞിട്ടില്ല. യാതൊരു സാമ്പത്തിക ആരോപണത്തിനും വഴിവെച്ചിട്ടുമില്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ് താനെന്നും നന്നായി പഠിച്ചിട്ട് തന്നെയാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജി സുധാകരന് പറഞ്ഞു. തന്റെ കുടുംബത്തെക്കൂടി വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാനാണ് ചിലരുടെ ശ്രമം. സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.
പേഴ്സണല്‍ സ്റ്റാഫിനെയോ ഭാര്യയെയോ അപമാനിച്ചിട്ടില്ല. പരാതി വസ്തുതാവിരുദ്ധമാണ്. തനിക്കെതിരെ ക്രിമിനല്‍ പൊളിറ്റിക്കല്‍ മൂവ്മെന്റാണ് നടക്കുന്നതെന്നും ഇത്തരക്കാര്‍ ആലപ്പുഴ ജില്ലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
- TAGS:
- Alappuzha
- CPIM
- G Sudhakaran