Top

തൊഴിലാളി യൂണിയന്‍ രൂപീകരണം പടിവാതില്‍ക്കല്‍; ആമസോണിന് മായ്ക്കാനാവാതെ ബോട്ടിലുകളില്‍ മൂത്രമൊഴിക്കല്‍ വിഷയം

അമേരിക്കയില്‍ റീട്ടെയില്‍ കമ്പനി ഭീമനായ ആമസോണും ഡെമോക്രാറ്റിക് ലോമേക്കര്‍സും തമ്മില്‍ അസ്വാരസ്യം രൂക്ഷമാവുന്നു. ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്ക് യൂണിയനുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് ഡെമോക്രാറ്റ് പ്രതിനിധിയായ ലോമേക്കര്‍ മാര്‍ക് പോകന്‍ ഒരു ട്വീറ്റ് ഇട്ടിരുന്നു. തൊഴിലാളികള്‍ക്ക് ബോട്ടിലുകളില്‍ മൂത്രമൊഴിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മണിക്കൂറില്‍ 15 ഡോളര്‍ വേതനം നല്‍കുന്നത് നിങ്ങളെ ഒരിക്കലും പുരോഗമന തൊഴിലിടമാക്കില്ലെന്നായിരുന്നു ആമസോണിനെതിരെയുള്ള ഇദ്ദേഹത്തിന്റെ ട്വീറ്റ്. തൊട്ടുപിന്നാലെ പ്രതികരണവുമായി ആമസോണ്‍ അധികൃതര്‍ രംഗത്തെത്തി. ഇത്തരമൊരു ആരോപണം ശരിയായിരുന്നെങ്കില്‍ ആരും തങ്ങള്‍ക്കൊപ്പം […]

25 March 2021 11:46 PM GMT

തൊഴിലാളി യൂണിയന്‍ രൂപീകരണം പടിവാതില്‍ക്കല്‍; ആമസോണിന് മായ്ക്കാനാവാതെ ബോട്ടിലുകളില്‍ മൂത്രമൊഴിക്കല്‍ വിഷയം
X

അമേരിക്കയില്‍ റീട്ടെയില്‍ കമ്പനി ഭീമനായ ആമസോണും ഡെമോക്രാറ്റിക് ലോമേക്കര്‍സും തമ്മില്‍ അസ്വാരസ്യം രൂക്ഷമാവുന്നു. ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്ക് യൂണിയനുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് ഡെമോക്രാറ്റ് പ്രതിനിധിയായ ലോമേക്കര്‍ മാര്‍ക് പോകന്‍ ഒരു ട്വീറ്റ് ഇട്ടിരുന്നു.

തൊഴിലാളികള്‍ക്ക് ബോട്ടിലുകളില്‍ മൂത്രമൊഴിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മണിക്കൂറില്‍ 15 ഡോളര്‍ വേതനം നല്‍കുന്നത് നിങ്ങളെ ഒരിക്കലും പുരോഗമന തൊഴിലിടമാക്കില്ലെന്നായിരുന്നു ആമസോണിനെതിരെയുള്ള ഇദ്ദേഹത്തിന്റെ ട്വീറ്റ്.

തൊട്ടുപിന്നാലെ പ്രതികരണവുമായി ആമസോണ്‍ അധികൃതര്‍ രംഗത്തെത്തി. ഇത്തരമൊരു ആരോപണം ശരിയായിരുന്നെങ്കില്‍ ആരും തങ്ങള്‍ക്കൊപ്പം ജോലി ചെയ്യില്ലായിരുന്നെന്നും തങ്ങളുടെ ലക്ഷക്കണക്കിന് ജീവനക്കാര്‍ മികച്ച വരുമാനവും ആനുകൂല്യവും ലഭിക്കുന്നുണ്ടെന്നുമായിരുന്നു ആമസോണിന്റെ പ്രതികരണം.

2018 ലാണ് ആമസോണ്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവസ്ഥ സംബന്ധിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ബ്ലഡ്‌വര്‍ത്ത് വെളിപ്പെടുത്തലുകള്‍ നടത്തിയത്. മൂത്രമൊഴിക്കാന്‍ പോവാന്‍ പോലും ഇടവേള എടുക്കാന്‍ പറ്റാത്തതിനാല്‍ തൊഴിലാളികള്‍ കുപ്പികളില്‍ മൂത്രമാഴിക്കുകയാണെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. വലിയ രീതിയിലുള്ള തൊഴിലാളി ചൂഷണങ്ങളാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയമാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നത്.

ബെസിമെറിലെയും അലബാമിലെയും ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്ക് യൂണിയന്‍ തുടങ്ങണമോ എന്നതു സംബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍. മാര്‍ച്ച് വരെയാണ് തൊഴിലാളികള്‍ക്ക് ഇതില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസാനസമയം. യൂണിയന്‍ രൂപീകരണത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ആമസോണില്‍ നിന്നും ഉണ്ടായത്.

Next Story