ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി നല്‍കി ആമസോണ്‍
കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 2021 ജൂണ്‍ 30 വരെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി നല്‍കി ആമസോണ്‍. മുന്‍പ് ജനുവരി എട്ട് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനുളള അനുമതിയായിരുന്നു ആമസോണ്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇതോടൊപ്പം ആമസോണ്‍ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്നും വര്‍ക്ക് ഫ്രം ഹോം സാധ്യമാവുന്നവര്‍ക്ക് അത് തുടരാമെന്നും ആമസോണ്‍ വക്താവ് വ്യക്തമാക്കി.കൂടാതെ ഓഫിസില്‍ എത്തി ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കാവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആമസോണ്‍ പറഞ്ഞു. ഒപ്പം […]

കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 2021 ജൂണ്‍ 30 വരെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി നല്‍കി ആമസോണ്‍. മുന്‍പ് ജനുവരി എട്ട് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനുളള അനുമതിയായിരുന്നു ആമസോണ്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്.
ഇതോടൊപ്പം ആമസോണ്‍ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്നും വര്‍ക്ക് ഫ്രം ഹോം സാധ്യമാവുന്നവര്‍ക്ക് അത് തുടരാമെന്നും ആമസോണ്‍ വക്താവ് വ്യക്തമാക്കി.
കൂടാതെ ഓഫിസില്‍ എത്തി ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കാവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആമസോണ്‍ പറഞ്ഞു.
ഒപ്പം വെയര്‍ഹൗസ് ജീവനക്കാര്‍ക്കും മറ്റ് ദിവസവേതന ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം ലഭ്യമല്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
- TAGS:
- Amazon
- Work From Home