കേന്ദ്രം അയഞ്ഞേക്കും; നിയമം പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡിലും അണിചേരുമെന്ന് കര്‍ഷകര്‍; ചര്‍ച്ച തുടരുന്നു
ചര്‍ച്ചയ്ക്ക് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ ദില്ലിയിലെത്തിയിരുന്നു.

കാര്‍ഷികപരിഷ്ക്കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ സമരം തുടരുന്ന കര്‍ഷകരുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച വിദ്യാന് ഭവനില്‍ പുരോഗമിക്കുന്നു. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍, കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. 35 കര്‍ഷകസംഘടനകളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രാവിലെ 11 മണിയ്ക്ക് ചര്‍ച്ച ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും 12.30ഓടെയാണ് ചര്‍ച്ച തുടങ്ങിയത്. വിവാദ നിയമങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടുകളില്‍ അയവുണ്ടായേക്കുമെന്നും താങ്ങുവിലയുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുണ്ടായേക്കുമെന്നുമാണ് സൂചന.
ചര്‍ച്ചയ്ക്ക് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ ദില്ലിയിലെത്തിയിരുന്നു. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുമെന്ന് കര്‍ഷകര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിവാദനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന ഉറച്ച പ്രഖ്യാപനവുമായി എട്ടാം ദിവസമാണ് ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ തുടരുന്നത്. നിയമങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് നിയമങ്ങള്‍ നീക്കം ചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേഷനം വിളിച്ചുചേര്‍ക്കണമെന്നും കര്‍ഷകസംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് നാലാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. ഇന്ന്് നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും കേന്ദ്രം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കര്‍ഷകസംഘടനാ നേതാവ് രാകേഷ് ടികത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.