Top

‘കെജ്‌രിവാള്‍ കള്ളന്‍, ഖട്ടര്‍ അക്രമി’; കര്‍ഷക പ്രക്ഷോഭത്തില്‍ ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാര്‍ ചെയ്തത് എണ്ണിപ്പറഞ്ഞ് അമരീന്ദര്‍ സിങ്

ചണ്ഡീഗഢ്: കേന്ദ്രനിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷകരോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാരെ കടന്നാക്രമിച്ചാണ് അമരീന്ദറിന്റെ പരാമര്‍ശങ്ങള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കള്ളനാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അക്രമോത്സുകത വളര്‍ത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘കെജ്‌രിവാളിന് നുണ പറയുന്ന സ്വഭാവമുണ്ട്. ഖട്ടറാവട്ടെ, ്അക്രമം വളര്‍ത്തുകയാണ്’, അമരീന്ദര്‍ പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിച്ച കെജ്‌രിവാളിനോട് എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നതെന്ന് വിശദീകരിക്കണമെന്നും അമരീന്ദര്‍ […]

4 Dec 2020 10:37 AM GMT

‘കെജ്‌രിവാള്‍ കള്ളന്‍, ഖട്ടര്‍ അക്രമി’; കര്‍ഷക പ്രക്ഷോഭത്തില്‍ ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാര്‍ ചെയ്തത് എണ്ണിപ്പറഞ്ഞ് അമരീന്ദര്‍ സിങ്
X

ചണ്ഡീഗഢ്: കേന്ദ്രനിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷകരോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാരെ കടന്നാക്രമിച്ചാണ് അമരീന്ദറിന്റെ പരാമര്‍ശങ്ങള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കള്ളനാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അക്രമോത്സുകത വളര്‍ത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘കെജ്‌രിവാളിന് നുണ പറയുന്ന സ്വഭാവമുണ്ട്. ഖട്ടറാവട്ടെ, ്അക്രമം വളര്‍ത്തുകയാണ്’, അമരീന്ദര്‍ പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിച്ച കെജ്‌രിവാളിനോട് എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നതെന്ന് വിശദീകരിക്കണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു.

‘രാജസ്ഥാനും ചത്തീസ്ഗഢുമടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രനിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി. എന്തുകൊണ്ടാണ് അദ്ദേഹം ഡെല്‍ഹി നിയമസഭയില്‍ നിയമം ചര്‍ച്ച ചെയ്യാന്‍ ഒരു സെഷന്‍ പോലും വിളിക്കാതിരുന്നത്?’, അമരീന്ദര്‍ ചോദിച്ചു.

കര്‍ഷക പ്രക്ഷോഭത്തെച്ചൊല്ലി അമരീന്ദറും കെജ്‌രിവാളും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാക്‌പോര് ആരംഭിച്ചിട്ടുണ്ട്. കെജ്‌രിവാള്‍ ബിജെപിയുമായി കൈ കോര്‍ത്തിരിക്കുകയാണെന്നും ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങള്‍ കര്‍ഷകരെ നിറയ്ക്കാനുള്ള ജയിലുകള്‍ ആക്കാന്‍ അനുമതി ലഭിക്കാത്തതിന്റെ സങ്കടത്തിലാണ് ആംആദ്മി പാര്‍ട്ടിയെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.

ഹരിയാന മുഖ്യമന്ത്രിക്കെതിരെയും അമരീന്ദര്‍ ആഞ്ഞടിച്ചു. ‘ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ വഴിയില്‍ ഹരിയാനയില്‍വെച്ച് ഖട്ടറിന്റെ പൊലീസ് കര്‍ഷകരെ ക്രൂരമായി തല്ലിച്ചതച്ചു. പ്രായമേറിയ കര്‍ഷകരെപ്പോലും അവര്‍ വെറുതെ വിട്ടില്ല’, അദ്ദേഹം എണ്ണിപ്പറഞ്ഞു.

കര്‍ഷക സംഘടനകള്‍ ദില്ലി ചലോ മാര്‍ച്ച് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നതായിരുന്നിട്ട് കൂടിയും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിരുന്നിട്ടും അവരുടെമേല്‍ ജലപീരങ്കി പ്രയോഗിക്കുകയും കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജ്ജും നടത്തുകയും ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Popular Stories

    Next Story