‘കാര്യസാധ്യത്തിന് വേണ്ടി സ്വന്തം ആത്മാവിനെപ്പോലും വില്ക്കുന്നവന്’, കെജ്രിവാള് എന്തിനാണത് ചെയ്തത്?; കെജ്രിവാളിനെതിരെ വീണ്ടും അമരീന്ദര്‍ സിങ്
ചണ്ഡീഖഢ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ആരോപണങ്ങലും ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്. കര്‍ഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് കെജ്രിവാള് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അമരീന്ദര്‍ ആവര്‍ത്തിച്ചു. കെജ്രിവാള് കാര്‍ഷിക കരിനിയമങ്ങളെ പിന്തുണച്ച ചതിയനാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കെജ്രിവാള് അത് മറച്ചുവെക്കാനാണ് ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളത്രയും. ‘ഇഡിയുടേയോ മറ്റാരുടെയോ കേസുകളിലെ കേസുകളില്‍ പെട്ടുപോയിട്ടുള്ള ആളല്ല ഞാനെന്ന് എല്ലാ പഞ്ചാബികള്‍ക്കും അറിയാം. കാര്യ സാധ്യത്തിന് വേണ്ടി വേണമെങ്കില്‍ […]

ചണ്ഡീഖഢ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ആരോപണങ്ങലും ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്. കര്‍ഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് കെജ്രിവാള് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അമരീന്ദര്‍ ആവര്‍ത്തിച്ചു. കെജ്രിവാള് കാര്‍ഷിക കരിനിയമങ്ങളെ പിന്തുണച്ച ചതിയനാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കെജ്രിവാള് അത് മറച്ചുവെക്കാനാണ് ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളത്രയും. ‘ഇഡിയുടേയോ മറ്റാരുടെയോ കേസുകളിലെ കേസുകളില്‍ പെട്ടുപോയിട്ടുള്ള ആളല്ല ഞാനെന്ന് എല്ലാ പഞ്ചാബികള്‍ക്കും അറിയാം. കാര്യ സാധ്യത്തിന് വേണ്ടി വേണമെങ്കില്‍ സ്വന്തം ആത്മാവിേെനാപ്പോലും വില്ക്കാന് തയ്യാറാവുന്നവനാണ് കെജ്രിവാള് എന്നും അവര്‍ക്കറിയാം’, അമരീന്ദര്‍ പറഞ്ഞു.
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തവേ, രാജ്യതലസ്ഥാനത്ത് കരിനിയമങ്ങള്ക്കുവേണ്ടി കര്‍ഷകരെ വില്‍ക്കുകയായിരുന്നു കെജ്രിവാള്. സ്വന്തം പ്രവൃത്തിയിലൂടെ കര്‍ഷകരെ കേന്ദ്ര താല്പര്യത്തിന് തീറെഴുതി നല്‍കിയത് എന്തിനായിരുന്നെന്നും അമരീന്ദര്‍ ചോദിച്ചു.
‘നിങ്ങളത് എന്തിനാണ് ചെയ്തത് കെജ്രിവാള്? എന്ത് സമ്മര്‍ദ്ദമാണ് അതിനായി കേന്ദ്രം നിങ്ങള്‍ക്കുമേല്‍ ചുമത്തിയത്? അതോ നിങ്ങളുടെ പരാജയപ്പെട്ട കൊവിഡ് പ്രതിരോധം പോലെ നിങ്ങള്‍ ഒരിക്കല്‍ക്കൂടി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കരുതി പുറപ്പെടുകയായിരുന്നോ?’, അദ്ദേഹം ചോദിച്ചു. ആംആദ്മി പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വീനര്‍ അവസാനിക്കാത്ത കള്ളങ്ങളുടെ രാജകുമാരനാണെന്നും അദ്ദേഹം പരിഹസിച്ചു.
ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീം ആണെന്ന് വിശേഷിപ്പിച്ച അമരീന്ദര്‍ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഈ മുഖം മൂടി വലിച്ചുകീറുമെന്നും മുന്നറിയിപ്പ് നല്കി.
കെജ്രിവാളിനെ നാണമില്ലാത്ത കള്ളന് എന്ന് കഴിഞ്ഞ ദിവസം അമരീന്ദര്‍ വിശേഷിപ്പിച്ചിരുന്നു. ശക്തമായി തുടരുന്ന കര്‍ഷകപ്രക്ഷോഭത്തിലെ ആം ആദ്മി ഇടപെടല്‍ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്നും പ്രതിഷേധസമരത്തെ കെജ്രിവാള് മുതലെടുക്കുകയാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു. കെജ്രിവാള് സര്‍ക്കാരിന് കീഴില്‍ അംബാനി തഴച്ചുവളരുകയാണ്. റിലയന്‍സ് നടത്തുന്ന ബിഎസ്ഇഎസിന് കീഴിലുള്ള പരിഷ്കാരങ്ങളെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പറയുകയും ചെയ്യുകയാണ് കെജ്രിവാളെന്നും അമരീന്ദര്‍ പറഞ്ഞു. കര്‍ഷകര്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന സമയത്ത്, രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെക്കുറിച്ച് എങ്ങനെയാണ് ചിന്തിക്കാനാകുന്നതെന്നും കെജ്രിവാളിനോട് അമരീന്ദര്‍ സിംഗ് ചോദിച്ചു.