‘കര്‍ഷക പ്രതിഷേധം ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ട് അമരീന്ദര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചെടുത്തു’; മുന്‍ സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍
കര്‍ഷക പ്രതിഷേധം സംസ്ഥാനത്തുനിന്നും ഡല്‍ഹി അതിര്‍ത്തിയിലെത്തിച്ച് പഞ്ചാബ് സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും രക്ഷിച്ചെടുത്തത് ക്യാപ്റ്റന്‍ അമരീന്ദറെന്ന് സ്ഥാനമൊഴിഞ്ഞ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നവജ്യോത് സിദ്ദു സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് മുന്‍ അധ്യക്ഷന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ നയപരമായ ഇടപെടാലാണ് പഞ്ചാബ് സര്‍ക്കാരിനെതിരേയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേയും കര്‍ഷക പ്രതിഷേധം തിരിയാതിരിക്കാന്‍ കാരണമായതെന്നാണ് സുനില്‍ ഝാക്കര്‍ അഭിപ്രായപ്പെട്ടത്. അല്ലാത്തപക്ഷം കേന്ദ്ര സര്‍ക്കാരിനേക്കാള്‍ കര്‍ഷക പ്രതിഷേധത്തിന്റെ അമര്‍ഷം മുഴുവന്‍ പഞ്ചാബ് സര്‍ക്കാര്‍ […]
24 July 2021 5:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കര്‍ഷക പ്രതിഷേധം സംസ്ഥാനത്തുനിന്നും ഡല്‍ഹി അതിര്‍ത്തിയിലെത്തിച്ച് പഞ്ചാബ് സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും രക്ഷിച്ചെടുത്തത് ക്യാപ്റ്റന്‍ അമരീന്ദറെന്ന് സ്ഥാനമൊഴിഞ്ഞ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നവജ്യോത് സിദ്ദു സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് മുന്‍ അധ്യക്ഷന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ നയപരമായ ഇടപെടാലാണ് പഞ്ചാബ് സര്‍ക്കാരിനെതിരേയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേയും കര്‍ഷക പ്രതിഷേധം തിരിയാതിരിക്കാന്‍ കാരണമായതെന്നാണ് സുനില്‍ ഝാക്കര്‍ അഭിപ്രായപ്പെട്ടത്. അല്ലാത്തപക്ഷം കേന്ദ്ര സര്‍ക്കാരിനേക്കാള്‍ കര്‍ഷക പ്രതിഷേധത്തിന്റെ അമര്‍ഷം മുഴുവന്‍ പഞ്ചാബ് സര്‍ക്കാര്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ക്യാപ്റ്റനു പകരം ഏതൊരാള്‍ മുഖ്യമന്ത്രിയായാലും പഞ്ചാബ് സര്‍ക്കാരിനും കോണ്‍ഗ്രസിനും കര്‍ഷക പ്രതിഷേധത്തില്‍ പിടിച്ചുനില്ക്കാന് കഴിയില്ലായിരുന്നുവെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സൂചിപ്പിച്ചു.
കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബിലെ മുഴുവന്‍ കര്‍ഷകരും സമരരംഗത്തു വന്ന സമയത്ത് അമരീന്ദറിന് പകരം മറ്റൊരാളായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അക്കാര്യം കൈകാര്യം ചെയ്യാന്‍ സാധിക്കില്ലായിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. . അവരെ ഡല്‍ഹി അതിര്‍ത്തിയിലേക്ക് തിരിച്ച് വിട്ട്് കോണ്‍ഗ്രസിനെതിരെയും പഞ്ചാബ് സര്‍ക്കാരിനെതിരേയും ഉണ്ടായേക്കാമായിരുന്ന പ്രതിഷേധം ഒഴിവാക്കിയത് അമീന്ദര്‍ സിങിന്റെ നയപരമായ ഇടപെടലൊന്നുകൊണ്ടു മാത്രമാണെന്ന് സുനില്‍ ഝാക്കര്‍ വിശദീകരിച്ചു. പഞ്ചാബ് വഴിയാണ് കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുകയെന്നും ഝാക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.