Top

‘ആര്‍എസ്എസിനെ പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഭീകരരാണിവര്‍’; ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ എംഎ ബേബി

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് സംഘടനകളുടെ അവകാശവാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഐഎം നേതാവ് എംഎ ബേബി. പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘര്‍ഷത്തിന് കാരണം. ആര്‍എസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവരെന്നും എംഎ ബേബി പറഞ്ഞു. എംഎ ബേബിയുടെ വാക്കുകള്‍: ”ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എന്റെ ദുഃഖം അറിയിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് വിദേശത്ത് പോയി നഴ്‌സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര […]

13 May 2021 8:48 AM GMT

‘ആര്‍എസ്എസിനെ പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഭീകരരാണിവര്‍’; ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ എംഎ ബേബി
X

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് സംഘടനകളുടെ അവകാശവാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഐഎം നേതാവ് എംഎ ബേബി. പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘര്‍ഷത്തിന് കാരണം. ആര്‍എസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവരെന്നും എംഎ ബേബി പറഞ്ഞു.

എംഎ ബേബിയുടെ വാക്കുകള്‍: ”ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എന്റെ ദുഃഖം അറിയിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് വിദേശത്ത് പോയി നഴ്‌സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കൊല്ലപ്പെട്ടത്. ഉപജീവനത്തിനായി സംഘര്‍ഷപ്രദേശങ്ങളില്‍ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം.”

”ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസ് സംഘടനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘര്‍ഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആര്‍എസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവര്‍. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണം.”

അതേസമയം, ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. വെള്ളിയാഴ്ച രാത്രി ടെല്‍അവീവിലെ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയിലെത്തിക്കും.

Popular Stories

    Next Story