പോരാളി ഷാജിയുടെ ഗ്രൂപ്പില്‍ എഎം ആരിഫ്; ഔദ്യോഗിക പേജില്‍ നിന്ന് പോസ്റ്റ്
സോഷ്യല്‍മീഡിയയിലെ പോരാളി ഷാജിയുടെ ഗ്രൂപ്പില്‍ സ്വന്തം പോസ്റ്റ് ഷെയര്‍ ചെയ്ത് എഎം ആരിഫ് എംപി. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ് എംപിയുടെ പ്രവര്‍ത്തിയെന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റാണ് ആരിഫ് ഷാജിയുടെ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സിപിഐഎം സൈബറിടങ്ങളില്‍ സജീവ സാന്നിദ്ധ്യമായ പോരാളി ഷാജിയുമായി പാര്‍ട്ടി പ്രവര്‍ത്തകരും നേരത്തെ ഇടഞ്ഞിട്ടുണ്ട്. പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമാണെന്നും പാര്‍ട്ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുഖമില്ലാത്തവരുടെതാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം നേരത്തെ വിമര്‍ശനം […]
22 July 2021 10:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സോഷ്യല്‍മീഡിയയിലെ പോരാളി ഷാജിയുടെ ഗ്രൂപ്പില്‍ സ്വന്തം പോസ്റ്റ് ഷെയര്‍ ചെയ്ത് എഎം ആരിഫ് എംപി. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ് എംപിയുടെ പ്രവര്‍ത്തിയെന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റാണ് ആരിഫ് ഷാജിയുടെ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

സിപിഐഎം സൈബറിടങ്ങളില്‍ സജീവ സാന്നിദ്ധ്യമായ പോരാളി ഷാജിയുമായി പാര്‍ട്ടി പ്രവര്‍ത്തകരും നേരത്തെ ഇടഞ്ഞിട്ടുണ്ട്. പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമാണെന്നും പാര്‍ട്ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുഖമില്ലാത്തവരുടെതാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പോരാളി ഷാജിയുടെ നിലപാടുകളും കാഴ്ച്ചപ്പാടുകളും പാര്‍ട്ടിയുടേതല്ലെന്ന് തുറന്നടിച്ച റഹീം മുഖമില്ലാത്തവനാണ് ഷാജിയെന്നും വ്യക്തമാക്കിയിരുന്നു.
സിപിഐഎമ്മിനോ ഡിവൈഎഫ്ഐക്കോ പോരാളി ഷാജിയുമായി ഒരു ബന്ധവുമില്ലെന്നും റഹീം പറഞ്ഞിരുന്നു. ‘പോരാളി ഷാജിയെന്ന കഥാപാത്രം അജ്ഞാതമായ കഥാപാത്രമാണ്. ഈ പാര്‍ട്ടിക്കോ ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയ്ക്കോ ഒരു ബന്ധവുമില്ലാത്ത ഏര്‍പ്പാടാണ്.’എന്നായിരുന്നു റഹീം ഒരിക്കല്‍ പ്രതികരിച്ചത്. ഇതിനിടെയാണ് എഎം ആരിഫിന്റെ ഔദ്യോഗിക പേജില്‍ നിന്നുള്ള പോസ്റ്റ് ഷാജിയുടെ ഗ്രൂപ്പില്‍ പ്രത്യക്ഷരപ്പെട്ടത്.
കെകെ ശൈലജ ടീച്ചറെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പാര്‍ട്ടിക്കെതിരെ പോരാളി ഷാജി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.