Top

‘നിര്‍മ്മല നടത്തിയത് പൊതുമേഖലയുടെ വില്‍പ്പന പരസ്യം; ബജറ്റ് അവതരണമല്ല’; സഭയില്‍ ആഞ്ഞടിച്ച് എഎം ആരിഫ്

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണമല്ല നടത്തിയത്, മറിച്ച് പൊതുമേഖലയുടെ വില്‍പ്പന പരസ്യമായിരുന്നെന്ന് എഎം ആരിഫ് എംപിയുടെ വിമര്‍ശനം. ബജറ്റ് എന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതാണെന്നും പലത് തമ്മില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ആരിഫ് പറഞ്ഞു. സിപിഐഎം പുറത്തുവിട്ട ആരിഫ് എംപിയുടെ പ്രസംഗം ഇങ്ങനെ: കേന്ദ്ര ബജറ്റ് അവതരണമല്ല ധനമന്ത്രി നടത്തിയത് പൊതുമേഖലയുടെ വില്‍പ്പന പരസ്യമായിരുന്നു അവതരിപ്പിച്ചത്.രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങള്‍ ആയ, ജിഡിപിയുടെ 20% ഉള്‍ക്കൊള്ളുന്ന, ലോക സാമ്പത്തിക പ്രതിസന്ധിയില്‍ […]

11 Feb 2021 12:30 AM GMT

‘നിര്‍മ്മല നടത്തിയത് പൊതുമേഖലയുടെ വില്‍പ്പന പരസ്യം; ബജറ്റ് അവതരണമല്ല’; സഭയില്‍ ആഞ്ഞടിച്ച് എഎം ആരിഫ്
X

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണമല്ല നടത്തിയത്, മറിച്ച് പൊതുമേഖലയുടെ വില്‍പ്പന പരസ്യമായിരുന്നെന്ന് എഎം ആരിഫ് എംപിയുടെ വിമര്‍ശനം. ബജറ്റ് എന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതാണെന്നും പലത് തമ്മില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ആരിഫ് പറഞ്ഞു.

സിപിഐഎം പുറത്തുവിട്ട ആരിഫ് എംപിയുടെ പ്രസംഗം ഇങ്ങനെ: കേന്ദ്ര ബജറ്റ് അവതരണമല്ല ധനമന്ത്രി നടത്തിയത് പൊതുമേഖലയുടെ വില്‍പ്പന പരസ്യമായിരുന്നു അവതരിപ്പിച്ചത്.
രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങള്‍ ആയ, ജിഡിപിയുടെ 20% ഉള്‍ക്കൊള്ളുന്ന, ലോക സാമ്പത്തിക പ്രതിസന്ധിയില്‍ പോലും ഇന്‍ഡ്യയ്ക്ക് രക്ഷാകവചമായ 235 പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച് കോവിഡ് പ്രതിസന്ധിയെ നേരിടാനൊരുങ്ങിയ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെ ഒന്ന് നോക്കിക്കാണണം.

പൊതുമേഖലയെ നിലനിര്‍ത്താനും ജനോപകാരപ്രദമായി ഉപയോഗിക്കാനും രാഷ്ട്രീയ ഇശ്ചാശക്തിയുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അവ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ബജറ്റ് എന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതും, പലത് തമ്മില്‍ കൂട്ടിച്ചേര്‍ത്തതുമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയെ വില്‍ക്കുന്നതിന് ആത്മനിര്‍ഭര്‍ – സ്വയംപര്യാപ്തത എന്ന പേരിട്ട് വിളിക്കുന്നത് തമാശയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ആണ് ആത്മനിര്‍ഭര്‍. എല്ലാ മേഖലയെയും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. പെട്രോള്‍ വില 100 രൂപയോട് അടുക്കുന്നു. പാചക ഇന്ധന വില ആയിരത്തോടും. അതിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബംഗാളിനും തമിഴ്‌നാടിനുമൊക്കെ പല പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു എങ്കിലും കേരളത്തിന് നിരാശാജനകമായ ബജറ്റാണ്.

ദീര്‍ഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന റെയില്‍വേ സോണും, എയിംസും പോലെ ഒന്നും തന്നെ ഇത്തവണയും കേരളത്തിന് അനുവദിച്ചിട്ടില്ല.

Popular Stories

    Next Story