‘വാക്കുകള്‍ മരവിച്ചുപോകുന്നു, വാത്സല്യം ചൊരിഞ്ഞ അമ്മയെയാണ് എനിക്ക് നഷ്ടമായത്’; ഗൗരിയമ്മയുടെ മരണത്തില്‍ എഎം ആരിഫ്
പോരാട്ടത്തിന്റെ ചരിത്രജീവിതത്തിനാണ് തിരശ്ശീല വീണതെന്നും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും ആരിഫ് പറഞ്ഞു.

കെആര്‍ ഗൗരിയമ്മയുടെ മരണത്തില്‍ അനുസ്മരണം അറിയിച്ച് എഎം ആരിഫ് എംപി. പോരാട്ടത്തിന്റെ ചരിത്രജീവിതത്തിനാണ് തിരശ്ശീല വീണതെന്നും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും ആരിഫ് പറഞ്ഞു.
2006ല്‍ കൃഷി മന്ത്രിയായിരുന്ന കെ. ആര്. ഗൗരിയമ്മയെ 4650 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടാണ് ആരിഫ് നിയമസഭയിലെത്തുന്നത്. വ്യക്തിപരമായി ജീവിതത്തിലുടനീളം പുത്രനിര്‍വ്വിശേഷമായ വാത്സല്യം ചൊരിഞ്ഞ അമ്മയെയാണ് തനിക്ക് നഷ്ടമായതെന്ന് ആരിഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
സഖാവ് ഗൗരിയമ്മ വിടവാങ്ങി.സ്വാതന്ത്ര്യാനന്തര കേരളചരിത്രം ഗൗരിയമ്മയുടെ ജീവിത ചരിത്രം കൂടിയാണ്. പോരാട്ടത്തിൻ്റെ ആ ചരിത്ര ജീവിതത്തിനാണ് ഇന്ന് തിരശ്ശീല വീണിരിക്കുന്നത്. എങ്കിലും അടിസ്ഥാന വർഗ്ഗത്തിൻ്റെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച സഖാവിൻ്റെ ഓർമ്മകൾക്ക് മരണമില്ല.
വ്യക്തിപരമായി ജീവിതത്തിലുടനീളം പുത്രനിർവ്വിശേഷമായ വാത്സല്യം ചൊരിഞ്ഞ അമ്മയെത്തന്നെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്. ചിലർ വിടവാങ്ങുന്ന സമയങ്ങളിലാണ് വാക്കുകൾ മരവിച്ചു പോകുന്നത് നാമറിയുന്നത്..പ്രിയസഖാവിന് അന്ത്യാഭിവാദ്യങ്ങൾലാൽസലാം…
1957ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 2004 എന്നീ വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു.കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
റവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം കൊടുത്തു. പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയില്‍ അവരുടെ കഴിവു തെളിയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്സിസ്റ്റ്) അംഗം ആയിരുന്ന ഇവര്‍ പിന്നീട് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.
- TAGS:
- AM Arif
- KR Gowri Amma