എഎം ആരിഫിന് ഇനി ഒരു കൂട്ട്; ചാഴിക്കാടന് എത്തുന്നതോടെ ‘കനല്’ ഇരട്ടിക്കും
തങ്ങള്‍ വരുന്നതോടെ മധ്യകേരളത്തില്‍ എല്‍ഡിഎഫിന്റെ ശക്തി വര്‍ധിക്കുമെന്നാണ് ജോസ് കെ മാണി പറഞ്ഞത്. മധ്യകേരളത്തില്‍ മാത്രമല്ല ലോക്സഭയിലും ഇടതുപക്ഷത്തിന്റെ എണ്ണത്തില്‍ വര്‍ധന സംഭവിക്കും. കോട്ടയം എംപിയായ തോമസ് ചാഴിക്കാടനാണ് ഇടതുപക്ഷ എംപിമാരുടെ കൂട്ടത്തിലേക്ക് എത്തുക. കഴിഞ്ഞ വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റില്‍ 19 എണ്ണത്തിലും യുഡിഎഫ് ആണ് വിജയിച്ചത്. ആലപ്പുഴയില്‍ നിന്ന് വിജയിച്ച എഎം ആരിഫ് മാത്രമാണ് എല്ഡിഎഫിന്റെതായുള്ളൂ. കനലൊരു തരി പാര്‍ലമെന്റില്‍ എന്നാണ് ഈ വിജയത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും […]

തങ്ങള്‍ വരുന്നതോടെ മധ്യകേരളത്തില്‍ എല്‍ഡിഎഫിന്റെ ശക്തി വര്‍ധിക്കുമെന്നാണ് ജോസ് കെ മാണി പറഞ്ഞത്. മധ്യകേരളത്തില്‍ മാത്രമല്ല ലോക്സഭയിലും ഇടതുപക്ഷത്തിന്റെ എണ്ണത്തില്‍ വര്‍ധന സംഭവിക്കും. കോട്ടയം എംപിയായ തോമസ് ചാഴിക്കാടനാണ് ഇടതുപക്ഷ എംപിമാരുടെ കൂട്ടത്തിലേക്ക് എത്തുക.
കഴിഞ്ഞ വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റില്‍ 19 എണ്ണത്തിലും യുഡിഎഫ് ആണ് വിജയിച്ചത്. ആലപ്പുഴയില്‍ നിന്ന് വിജയിച്ച എഎം ആരിഫ് മാത്രമാണ് എല്ഡിഎഫിന്റെതായുള്ളൂ. കനലൊരു തരി പാര്‍ലമെന്റില്‍ എന്നാണ് ഈ വിജയത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും വിശേഷിപ്പിച്ചിരുന്നത്.
ഇന്ന് ജോസ് കെ മാണി എല്‍ഡിഎഫ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ തോമസ് ചാഴിക്കാടനും എല്‍ഡിഎഫ് പക്ഷത്തേക്ക് എത്തുമെന്ന് ഉറപ്പായി. രാജ്യസഭ സീറ്റ് ഒഴിയുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോട്ടയം സീറ്റില്‍ രാജി പ്രഖ്യാപിച്ചിട്ടില്ല.
ഈ തീരുമാനത്തോടെ കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കപ്പെടുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. ‘ജനകീയ അടിത്തറയുള്ള കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ് ഈ സ്ഥാനം. എന്നാല്‍ രാഷ്ട്രീയമായും വ്യക്തിപരമായും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണമെന്ന നിര്‍ബന്ധം എനിക്കുള്ളതിനാല് രാജ്യസഭാ അംഗത്വം രാജിവെക്കാന്‍ തീരുമാനിക്കുകയാണ’, ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ മാനിഫെസ്റ്റോ ഇടതുപക്ഷ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശന പ്രഖ്യാപനം. 38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കെഎം മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചു. കോണ്‍ഗ്രസിലെ ചിലരില്‍നിന്നും കേരള കോണ്‍ഗ്രസ് നേരിട്ടത് കനത്ത അനീതിയാണ്. പിജെ ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി പറഞ്ഞു.
പാല ഉപതെരഞ്ഞെടുപ്പില്‍ ചതി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കേന്ദ്രത്തില്‍ ലോക്സഭയും രാജ്യസഭയും എടുക്കുകയാണെങ്കില്‍ യുപിഎയ്ക്ക് നാമമാത്രയായ എംപിമാരെയുള്ളു. അതില്‍ കേരളകോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ട്. ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിയത്. ഇന്ത്യയില്‍ എവിടെയെങ്കിലും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണത്. 38 വര്‍ഷം ഒരു മുന്നണിയുടെ കൂടെ നിന്ന പാര്‍ട്ടിയെ ഒരു പഞ്ചായത്തിന്റെ പേരില്‍ മുന്നണിയില്‍നിന്നും പുറത്താക്കി.
യുഡിഎഫ് വിടാന്‍ 2016ല്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അതിന്റെ കാരണം ഞാന്‍ പറയുന്നില്ല. അന്ന ആ തീരുമാനമെടുത്തപ്പോള്‍ കെ എം മാണി സാര്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് പ്രസക്തമാണ്. ഇന്ന് കോണ്‍ഗ്രസിലെ ചില നേതാക്കന്മാര് മുഖ്യശത്രുവായി കാണുന്നത് കേരള കോണ്‍ഗ്രസാണ് എന്നാണ് അദ്ദേഹം പറഞ്ഞു. തോല്പിക്കാനായി ബറ്റാലിയന്,
ഇപ്പോള്‍ മാണി സാറിനോട് വലിയ സ്നേഹമാണ് പക്ഷേ, ഞങ്ങളെ പുറത്താക്കിയപ്പോള്‍ ആ സ്നേഹമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.