ചികിത്സക്ക് അമിത തുക ഈടാക്കിയ സംഭവം; ആശുപത്രിക്കെതിരെ കേസ്
കൊവിഡ്-19 ചികിത്സക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസെടുത്തു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ആലുവ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഇന്നലെയായിരുന്നു ആശുപത്രിക്കെതിരെ രോഗികള്‍ പരാതി നല്‍കിയത്. പിന്നാലെ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഐഎംഎ സംഘം ഉടന്‍ ആശുപത്രി സന്ദര്‍ശിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. തൃശൂര്‍ സ്വദേശിയായ രോഗിയില്‍ നിന്നും പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന ആന്സന് എന്ന രോഗിയില്‍ നിന്നും ദിനം […]

കൊവിഡ്-19 ചികിത്സക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസെടുത്തു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ആലുവ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഇന്നലെയായിരുന്നു ആശുപത്രിക്കെതിരെ രോഗികള്‍ പരാതി നല്‍കിയത്. പിന്നാലെ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഐഎംഎ സംഘം ഉടന്‍ ആശുപത്രി സന്ദര്‍ശിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
തൃശൂര്‍ സ്വദേശിയായ രോഗിയില്‍ നിന്നും പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന ആന്സന് എന്ന രോഗിയില്‍ നിന്നും ദിനം പ്രതി 44000 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ബില്ല് സഹിതമായിരുന്നു രോഗിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന ആന്സന് 167381 രൂപയാണ് ബില്ല്. ഡിഎംഒക്കും പരാതി നല്കിയിരിക്കുന്നു. അഞ്ച് ദിവസം ആശുപത്രി ചികിത്സയില്‍ കിടന്ന തൃശൂര്‍ സ്വദേശിയായ കൊവിഡ്19 രോഗിയില്‍ നിന്നും 67880 രൂപ ഈടാക്കി. പിപിഇ കിറ്റിന് മാത്രമാണ് 37,572 രൂപ ഈടാക്കിയത്.
പരാതിക്കാരന് പറയുന്നത്–
‘നമ്മള് കഴിഞ്ഞ മാസം 17 ാം തിയ്യതിയാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. 21 ാം തിയ്യതി രോഗി മരണപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ബില്ല് ലഭിക്കുകയായിരുന്നു. കിടക്ക ലഭിക്കാത്തതിനാലാണ് ഈ ആശുപത്രിയിലേക്ക് പോയത്. 40000 രൂപ അഡ്വാന്‍സ് പെയിമെന്റ് ചെയ്ത ശേഷം മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗി മരണപ്പെട്ട ശേഷം ബില്ല് ലഭിച്ചത് 67880 രൂപയാണ്. മുറി വാടകയില്‍ 22500 രൂപയും പിപിഇ കിറ്റ് ഇനത്തില്‍ 37382 രൂപ. മരുന്നിന് വേണ്ടി ഉപയോഗിച്ചത് 1208 രൂപ. അങ്ങനെയാണ് ബില്ല്. ബില്ല് വന്നപ്പോള്‍ ഡിഎംഒയുമായി ബന്ധപ്പെട്ടിരുന്നു. ഇത്ര ബില്ല് അടക്കേണ്ടതില്ലായെന്നാണ് പറഞ്ഞത്. എന്നാല്‍ ബോഡി കിട്ടാന്‍ വേണ്ടി ബില്ല് അടച്ച ശേഷം പരാതി നല്‍കിയിരുന്നു. അവിടെ സംസാരിക്കാന്‍ ഉത്തരവാദിത്തമുള്ള ആരുമുണ്ടായിരുന്നില്ല.’ പരാതിക്കാരനായ ഇസഹാക്ക് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.