Top

സ്ഥാനാര്‍ത്ഥിയാക്കിയില്ല; ബിജെപി മേഖല പ്രസിഡണ്ട് എകെ നസീര്‍ രാജിവെച്ചു

ആലുവ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിജെപി മേഖല പ്രസിഡണ്ട് എകെ നസീര്‍ രാജി വെച്ചു. മണ്ഡലത്തില്‍ നിന്നും ജില്ലയില്‍ നിന്നും ആലുവയിലേക്ക് എകെ നസീറിന്റെ പേരായിരുന്നു ഒന്നാമതായി പരിഗണിക്കപ്പെട്ടത്. എന്നാല്‍ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നസീറിന്റെ പേര് ഉണ്ടായിരുന്നില്ല. പകരം ജില്ലാ സെക്രട്ടറിയായ എംഎന്‍ ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. 2011 ല്‍ ആലുവയില്‍ മത്സരിച്ച ഗോപി 8264 വോട്ടാണ് നേടിയത്. പാര്‍ട്ടിയില്‍ നിന്നും തുടര്‍ച്ചയായി നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് എകെ നസീര്‍ പറഞ്ഞു. […]

15 March 2021 11:23 PM GMT

സ്ഥാനാര്‍ത്ഥിയാക്കിയില്ല; ബിജെപി മേഖല പ്രസിഡണ്ട് എകെ നസീര്‍ രാജിവെച്ചു
X

ആലുവ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിജെപി മേഖല പ്രസിഡണ്ട് എകെ നസീര്‍ രാജി വെച്ചു. മണ്ഡലത്തില്‍ നിന്നും ജില്ലയില്‍ നിന്നും ആലുവയിലേക്ക് എകെ നസീറിന്റെ പേരായിരുന്നു ഒന്നാമതായി പരിഗണിക്കപ്പെട്ടത്.

എന്നാല്‍ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നസീറിന്റെ പേര് ഉണ്ടായിരുന്നില്ല. പകരം ജില്ലാ സെക്രട്ടറിയായ എംഎന്‍ ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. 2011 ല്‍ ആലുവയില്‍ മത്സരിച്ച ഗോപി 8264 വോട്ടാണ് നേടിയത്. പാര്‍ട്ടിയില്‍ നിന്നും തുടര്‍ച്ചയായി നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് എകെ നസീര്‍ പറഞ്ഞു.

മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തികൊണ്ടായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി ഗോപിയുടെ പ്രചാരണ തുടക്കം. അന്‍വര്‍ സാദത്താണ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഷെല്‍ന നിഷാദ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മണ്ഡലങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കഴിഞ്ഞു.

Popular Stories

    Next Story