Top

സംസ്ഥാന നേതൃത്വം നേരിട്ടിറങ്ങി, കാഞ്ഞിരപ്പള്ളിയിൽ 3000 വോട്ട് കുറഞ്ഞു; പാർട്ടി അടിയൊഴുക്കിൽ കണ്ണന്താനത്തിന് നഷ്ടങ്ങളേറെ

ബിജെപിയുടെ വലിയ പ്രതീക്ഷയായിട്ടാണ് കണ്ണന്താനം പാർട്ടിയിലേക്ക് വരുന്നത്. പാർട്ടിയിൽ വലിയ സെലിബ്രറ്റി പരിവേഷവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

15 May 2021 9:34 AM GMT

സംസ്ഥാന നേതൃത്വം നേരിട്ടിറങ്ങി, കാഞ്ഞിരപ്പള്ളിയിൽ 3000 വോട്ട് കുറഞ്ഞു; പാർട്ടി അടിയൊഴുക്കിൽ കണ്ണന്താനത്തിന് നഷ്ടങ്ങളേറെ
X

തിരുവനന്തപുരം: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായിരുന്നു കാഞ്ഞിരപ്പള്ളി. അട്ടിമറി സാധ്യതകൾ പ്രകടമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രവചിച്ച മണ്ഡലത്തിൽ അൽഫോൺസ് കണ്ണന്താനത്തിന് ഇറക്കാൻ മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെടൽ നടത്തി. വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും വ്യക്തി പ്രഭാവം മുതലെടുത്ത് വോട്ട് ശതമാനത്തിൽ വർദ്ധനവുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ എൻഡിഎയുടെ പ്രവചനങ്ങളും നിരീക്ഷണങ്ങളുമെല്ലാം പാളി. 3000 വോട്ടുകൾ സ്വന്തം പാളത്തിൽ നിന്ന് തന്നെ ബിജെപിക്ക് നഷ്ടമാവുകയും ചെയ്തു.

ബിജെപിയുടെ വലിയ പ്രതീക്ഷയായിട്ടാണ് കണ്ണന്താനം പാർട്ടിയിലേക്ക് വരുന്നത്. പാർട്ടിയിൽ വലിയ സെലിബ്രറ്റി പരിവേഷവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും വേണ്ടപ്പെട്ട നേതാവെന്ന നിലയ്ക്ക് കാഞ്ഞിരപ്പള്ളിയിലെ പോരാട്ടം പാർട്ടി അഭിമാനമായി കണ്ടിരുന്നു. കേഡറിൽ നിന്ന് പോലും വോട്ടുകൾ ചോർന്നുവെന്നാണ് കണ്ണന്താനം തോൽവിക്ക് ശേഷം പ്രതികരിച്ചത്. പാർട്ടിക്കുള്ളിൽ നിന്ന് തനിക്കെതിരെ പടയൊരുക്കം നടന്നതായി സമ്മതിക്കുന്നില്ലെങ്കിലും പരോക്ഷമായി കണ്ണന്താനം സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്.

കെ സുരേന്ദ്രന്റെ രണ്ട് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവും നേമത്തെ തോൽവിയും അണികൾക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ട്. അത്തരത്തിൽ പരി​ഗണിക്കുമ്പോൾ കണ്ണന്താനത്തിന് വ്യക്തിപരമായി ഉണ്ടായ രാഷ്ട്രീയ നഷ്ടത്തിന് തോൽവിയുടെ പശ്ചാത്തലത്തിൽ വലിയ പ്രാധാന്യം ലഭിച്ചതുമില്ല. കാഞ്ഞിരപ്പള്ളിയിലെ തോൽവിക്ക് പഴി സംസ്ഥാന നേതൃത്വത്തിനാണെന്ന് കണ്ണന്താനത്തിന് തുറന്നടിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കേന്ദ്ര മന്ത്രി മുരളീധരനും കെ. സുരേന്ദ്രനും വലിയ നഷ്ടമാണ് വമ്പൻ തോൽവി സമ്മാനിച്ചതെങ്കിൽ സെലിബ്രറ്റി പരിവേഷം കണ്ണന്താനത്തിന് നഷ്ടമാവും.

പാർട്ടി കേഡറുകൾ കേരള കോൺഗ്രസിന് വോട്ട് ചെയ്‌തത്. താൻ നേരിട്ട് പിടിച്ച 10,000 വോട്ടിനുപുറമേ പാർട്ടി വോട്ടും കൂടി കിട്ടിയെങ്കിൽ ഫലം മറിച്ചായേനെയെന്ന് കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കുകയാണ് കണ്ണന്താനം ചെയ്തത്. തോൽവിക്ക് സ്വയം പഴി ഏറ്റുവാങ്ങാതെ കേന്ദ്ര നേതൃത്വവുമായുള്ള സൗഹൃദം അതേപടി നിലനിർത്തുകയാണ് ലക്ഷ്യമെന്ന് സുവ്രക്തമാണ്. പക്ഷേ അമ്പേ പരാജയപ്പെട്ടത് കണ്ണന്താനത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമായി മാറുമെന്ന് സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

Next Story