‘പെട്രോള്‍ വില വലിയ പ്രശ്നമാണ്’; ഉത്തരവാദി തോമസ് ഐസക്കാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
കോട്ടയം: പെട്രോള്‍ വില വര്‍ധനവിന്റെ ഉത്തരവാദി ധനമന്ത്രി തോമസ് ഐസക്കാണെന്ന് കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. പെട്രോള്‍ വില ജനങ്ങള്‍ക്ക് വലിയ പ്രശ്നമാണ്. കേന്ദ്രത്തിന് കിട്ടുന്ന നികുതിയുടെ ഇരട്ടി നികുതി പെട്രോള്‍ വിലയില്‍ സംസ്ഥാനത്തിന് കിട്ടുന്നുണ്ടെന്നാണ് കണ്ണന്താനത്തിന്റെ വാദം. ‘പെട്രോള്‍ വില വര്‍ധന ജനങ്ങള്‍ക്ക് പ്രശ്നമാണ്. പെട്രോളും കള്ളും ജിഎസ്ടിയില്‍ കൊണ്ടുവരണം. അതിന് തോമസ് ഐസക് സമ്മതിക്കുന്നില്ല. പെട്രോള്‍ വിലയുടെ നികുതിയുടെ പകുതി കേരള സര്‍ക്കാരിനാണ്. കേരളത്തിന്റെ നികുതി വേറെയുമുണ്ട്. കേന്ദ്രത്തിന് കിട്ടുന്നതിനേക്കാള്‍ ഇരട്ടി നികുതിയാണ് […]

കോട്ടയം: പെട്രോള്‍ വില വര്‍ധനവിന്റെ ഉത്തരവാദി ധനമന്ത്രി തോമസ് ഐസക്കാണെന്ന് കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. പെട്രോള്‍ വില ജനങ്ങള്‍ക്ക് വലിയ പ്രശ്നമാണ്. കേന്ദ്രത്തിന് കിട്ടുന്ന നികുതിയുടെ ഇരട്ടി നികുതി പെട്രോള്‍ വിലയില്‍ സംസ്ഥാനത്തിന് കിട്ടുന്നുണ്ടെന്നാണ് കണ്ണന്താനത്തിന്റെ വാദം.
‘പെട്രോള്‍ വില വര്‍ധന ജനങ്ങള്‍ക്ക് പ്രശ്നമാണ്. പെട്രോളും കള്ളും ജിഎസ്ടിയില്‍ കൊണ്ടുവരണം. അതിന് തോമസ് ഐസക് സമ്മതിക്കുന്നില്ല. പെട്രോള്‍ വിലയുടെ നികുതിയുടെ പകുതി കേരള സര്‍ക്കാരിനാണ്. കേരളത്തിന്റെ നികുതി വേറെയുമുണ്ട്. കേന്ദ്രത്തിന് കിട്ടുന്നതിനേക്കാള്‍ ഇരട്ടി നികുതിയാണ് പെട്രോള്‍ വിലയില്‍നിന്നും സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നത്. അപ്പോള്‍ ആരാണ് ഇതെല്ലാം ഉത്തരവാദി?’, കണ്ണന്താനം പറയുന്നു.
ബിജെപിയും സിപിഐഎമ്മും തമ്മില്‍ എങ്ങനെ ധാരണയുണ്ടാവാനാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചു. ബാലശങ്കറല്ല ബിജെപിയുടെ വക്താവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹവും ബിജെപിയും തമ്മില്‍ അകലമില്ലെന്ന സൂചനയും കണ്ണന്താനം പങ്കുവെച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.