എതിരാളികളെ അടിച്ചൊതുക്കി അല്ലു; അഞ്ച് മില്യണ്‍ കാഴ്ച്ചക്കാരുമായി പുഷ്പ ഇന്‍ട്രോ വീഡിയോ

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം പുഷ്പയുടെ ഇന്‍ട്രോ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷപരാജ് എന്ന കഥാപാത്രത്തെ പരിചയപെടുത്തുന്നതായിരുന്നു വീഡിയോ. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോഅഞ്ച് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

ഡയലോഗുകള്‍ അധികം ഇല്ലാതെ സംഘട്ടന രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഇന്‍ട്രോ വീഡിയോ.

ആന്ധ്രയിലെ ചന്ദനകടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം എന്ന ഖ്യാതിയോടെ കൂടെയാണ് ചിത്രം എത്തുന്നത്. പുഷ്പയില്‍ വില്ലനായി ഫഹദ് എത്തുന്നതായി നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചത്.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Latest News