കര്‍ഷകപ്രക്ഷോഭം: ബിജെപിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷി; ഹരിയാനയില്‍ പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര എംഎല്‍എ
ഛണ്ഡീഗഢ്: ദില്ലി കര്‍ഷകപ്രക്ഷോഭം ശക്തമായതോടെ ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപിക്ക് മുന്നറിയിപ്പ് നല്കി ഏറ്റവും വലിയ സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി). സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഗൗരവമായി കാണണം. അവരുടെ ആവശ്യങ്ങള്‍ എത്രയും വേഗത്തില്‍ പരിഹരിക്കണമെന്നും ജെജെപി നേതാവ് അജയ് ചൗട്ടാല ആവശ്യപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാര്‍ഷിക നിയമത്തില്‍ താങ്ങുവില കൂടി ഉള്‍പ്പെടുത്തണം. കര്‍ഷകര്‍ നിരാശരായി തെരുവുകളിലാണ്. കര്‍ഷകസംഘടനകളുമായി നടക്കുന്ന ചര്‍ച്ചയില്‍ ഗുണപരമായ തീരുമാനമുണ്ടാവണമെന്നും അജയ് ചൗട്ടാല ആവശ്യപ്പെട്ടു. ജെജെപിയുടെ […]

ഛണ്ഡീഗഢ്: ദില്ലി കര്‍ഷകപ്രക്ഷോഭം ശക്തമായതോടെ ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപിക്ക് മുന്നറിയിപ്പ് നല്കി ഏറ്റവും വലിയ സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി).
സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഗൗരവമായി കാണണം. അവരുടെ ആവശ്യങ്ങള്‍ എത്രയും വേഗത്തില്‍ പരിഹരിക്കണമെന്നും ജെജെപി നേതാവ് അജയ് ചൗട്ടാല ആവശ്യപ്പെട്ടു.
താങ്ങുവില സമ്പ്രദായം തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാര്‍ഷിക നിയമത്തില്‍ താങ്ങുവില കൂടി ഉള്‍പ്പെടുത്തണം. കര്‍ഷകര്‍ നിരാശരായി തെരുവുകളിലാണ്. കര്‍ഷകസംഘടനകളുമായി നടക്കുന്ന ചര്‍ച്ചയില്‍ ഗുണപരമായ തീരുമാനമുണ്ടാവണമെന്നും അജയ് ചൗട്ടാല ആവശ്യപ്പെട്ടു.
ജെജെപിയുടെ പ്രധാന വോട്ടുബാങ്ക് കര്‍ഷകരാണ്. അതുകൊണ്ട് വിഷയത്തില്‍ അടിയന്തരപരിഹാരം വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പ്രക്ഷോഭം ശക്തമായതോടെയാണ് ജെജെപിയുടെ ഇടപെടല്‍.
ഇതിനിടെ, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വതന്ത്ര എംഎല്‍എ ഹരിയാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എംഎല്‍എ സോംവീര്‍ സാങ്വാന് ആണ് പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.
മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
വിഷയത്തില്‍ പഞ്ചാബിലെ സഖ്യകക്ഷി അകാലിദളും ബിജെപിയ്ക്കുള്ള പിന്തുണ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു.