Top

സാമ്പത്തിക തിരിമറിയില്‍ അന്വേഷണം; അല്ലെഗ്രിയുടെ തിരിച്ചുവരവില്‍ തുടക്കത്തിലേ കല്ലുകടി

ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്കുള്ള തന്റെ രണ്ടാം വരവ് മാസിമിലിയാനോ അല്ലെഗ്രിക്ക് അത്ര സുഖമുള്ളതായില്ല. യുവന്റസില്‍ സ്ഥാനമേറ്റതിനു പിന്നാലെ തനിക്കെതിരേ സാമ്പത്തിക തിരിമറിക്ക് ഇറ്റലിയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനമായ ബാങ്ക് ഇറ്റാലിയ കേസെടുത്തെന്ന വാര്‍ത്തയാണ് അദ്ദേഹത്തെ തേടിയെത്തിയത്. അലെഗ്രിയുടെ സാമ്പത്തിക ഇടപാടുകള്‍ ‘സംശയാസ്പദപരം’ ആണെന്നും രണ്ടു വിദേശ കസീനോകളില്‍ അലെഗ്രി 350000 യൂറോ ചെലവഴിച്ചതായി ബാങ്ക് ഇറ്റാലിയ കണ്ടെത്തിയെന്നും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഇറ്റാലിയ കോടതിയെ സമീപിച്ചതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു കൂടാതെ അലെഗ്രിയുടെ […]

7 Jun 2021 3:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമ്പത്തിക തിരിമറിയില്‍ അന്വേഷണം; അല്ലെഗ്രിയുടെ തിരിച്ചുവരവില്‍ തുടക്കത്തിലേ കല്ലുകടി
X

ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്കുള്ള തന്റെ രണ്ടാം വരവ് മാസിമിലിയാനോ അല്ലെഗ്രിക്ക് അത്ര സുഖമുള്ളതായില്ല. യുവന്റസില്‍ സ്ഥാനമേറ്റതിനു പിന്നാലെ തനിക്കെതിരേ സാമ്പത്തിക തിരിമറിക്ക് ഇറ്റലിയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനമായ ബാങ്ക് ഇറ്റാലിയ കേസെടുത്തെന്ന വാര്‍ത്തയാണ് അദ്ദേഹത്തെ തേടിയെത്തിയത്.

അലെഗ്രിയുടെ സാമ്പത്തിക ഇടപാടുകള്‍ ‘സംശയാസ്പദപരം’ ആണെന്നും രണ്ടു വിദേശ കസീനോകളില്‍ അലെഗ്രി 350000 യൂറോ ചെലവഴിച്ചതായി ബാങ്ക് ഇറ്റാലിയ കണ്ടെത്തിയെന്നും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഇറ്റാലിയ കോടതിയെ സമീപിച്ചതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതു കൂടാതെ അലെഗ്രിയുടെ അക്കൗണ്ടിലേക്ക് വിദേശ രാജ്യമായ മാള്‍ട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പിനിയില്‍ നിന്ന് പണം വന്നിട്ടുണ്ടെന്നും ഈ കമ്പിനി ക്രിമിനല്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ കുടുങ്ങിയിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

യുവന്റസിന്റെ ഇതിഹാസ താരമായിരുന്ന ആന്ദ്രെ പിര്‍ലോയ്ക്ക് പകരമായാണ് അലെഗ്രി വരുന്ന സീസണില്‍ പരിശീലകനായി തിരിച്ചെത്തുന്നത്. പിര്‍ലോയുടെ കീഴില്‍ യുവന്റസിന് ഇക്കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുന്‍ പരിശീലകനായ അലെഗ്രിയെ യുവന്റസ് തിരിച്ചുവിളിച്ചത്.

നേരത്തെ 2014 മുതല്‍ 2019 വരെ യുവന്റസിന്റെ കോച്ചായിരുന്നു അലെഗ്രി. ഇക്കാലയളവില്‍ ടീമിന് തുടര്‍ച്ചയായി അഞ്ച് സീരി എ കിരീടവും നാല് കോപ്പാ ഇറ്റാലിയ കിരീടവും രണ്ടു സൂപ്പര്‍ കോപ്പാ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്. രണ്ടു തവണ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കാനുമായി.

Next Story

Popular Stories