
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാന്‍ ക്രമക്കേട് നടന്നതായി പരാതി. വിദ്യാഭ്യാസ വിഭാഗത്തില്‍ നടത്തിയ ഇന്റര്‍വ്യൂ ബോര്‍ഡില്‍ എംഎല്‍എയുടെ ഭാര്യയായ ഷഹാലയുടെ അധ്യപകനെ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. വഴിവിട്ട നിയമനത്തിന് വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്കി.
രണ്ട് ഒഴിവുകളുള്ള തസ്തികയിലേക്കായിരുന്നു അഭിമുഖം നടന്നത്. ഇതിന്റെ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരിയായിരുന്നു ഷഹാല. ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമായിരുന്ന പി കേളു ഷഹാല പിഎച്ച്ഡി ചെയ്യുമ്പോള്‍ അവരുടെ ഗെയ്ഡായിരുന്നുവെന്നതും ആരോപണം ശക്തമാക്കി.
അതേസമയം എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിയമിക്കാനുള്ള നീക്കവും നേരത്തെ നടത്തിയിരുന്നു. ഇതും വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചിരുന്നത്. ഇത്തരത്തിലുള്ള വഴിവിട്ട നിയമനങ്ങള്‍ തടയണമെന്ന ആവശ്യപ്പെട്ടുകൊണ്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.