Top

പത്തനംതിട്ടയില്‍ എസ്ഡിപിഐയുമായി കൂട്ടെന്ന് ആരോപണം; തെറ്റിദ്ധാരണ നീക്കണമെന്ന് സംസ്ഥാന നേതൃത്വം

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ എസ്ഡിപി ഐയുമായി ധാരണയുണ്ടെന്ന് ജനങ്ങള്‍ക്കിയിലുണ്ടായ തെറ്റിദ്ധാരണ നീക്കണമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം. സിപിഐഎം പത്തനംതിട്ട ഏരിയ കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് തെറ്റിദ്ധാരണ നീക്കണമെന്ന് ആവശ്യപ്പെട്ടത്. നഗരസഭ ഭരണത്തില്‍ എസ്ഡിപിഐയുമായി സിപിഐഎം ധാരണയുണ്ടാക്കിയെന്ന് സിപിഐ തന്നെ പര്യമായി പറഞ്ഞിരുന്നു. പാര്‍ട്ടി ഘടകങ്ങളിലും എസ്ഡിപിഐയുമായുള്ള ബന്ധത്തെ ചൊല്ലി ആരോപണമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏരിയാ കമ്മറ്റി യോഗം വിളിച്ചത്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ നിലനിര്‍ത്തുന്നതിനാല്‍ അതകറ്റണമെന്ന് ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി. […]

19 Jan 2021 10:49 PM GMT

പത്തനംതിട്ടയില്‍ എസ്ഡിപിഐയുമായി കൂട്ടെന്ന് ആരോപണം; തെറ്റിദ്ധാരണ നീക്കണമെന്ന് സംസ്ഥാന നേതൃത്വം
X

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ എസ്ഡിപി ഐയുമായി ധാരണയുണ്ടെന്ന് ജനങ്ങള്‍ക്കിയിലുണ്ടായ തെറ്റിദ്ധാരണ നീക്കണമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം. സിപിഐഎം പത്തനംതിട്ട ഏരിയ കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് തെറ്റിദ്ധാരണ നീക്കണമെന്ന് ആവശ്യപ്പെട്ടത്.

നഗരസഭ ഭരണത്തില്‍ എസ്ഡിപിഐയുമായി സിപിഐഎം ധാരണയുണ്ടാക്കിയെന്ന് സിപിഐ തന്നെ പര്യമായി പറഞ്ഞിരുന്നു. പാര്‍ട്ടി ഘടകങ്ങളിലും എസ്ഡിപിഐയുമായുള്ള ബന്ധത്തെ ചൊല്ലി ആരോപണമുയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഏരിയാ കമ്മറ്റി യോഗം വിളിച്ചത്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ നിലനിര്‍ത്തുന്നതിനാല്‍ അതകറ്റണമെന്ന് ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി. പൊതുവേദികള്‍ ആവശ്യമെങ്കില്‍ അതും പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

നഗരസഭയില്‍ എസ്ഡിപിഐയുമായി ധാരണയില്ലെന്ന് നഗരസഭ ചെയര്‍മാന്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഇതിനെ തള്ളുന്നു. പരസ്യമായി വര്‍ഗീയതയെ എതിര്‍ക്കുകയും രഹസ്യ ധാരണ ഉണ്ടാക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്നുമാണ് വിമര്‍ശനം.

എസ്ഡിപിഐ ജയിച്ച വാര്‍ഡുകളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി പോയത് ധാരണയുള്ളതിനാലാണ് എന്ന വിമര്‍ശവനവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ വിവാദങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയുള്ളതിനാല്‍ തെറ്റിദ്ധാരണകള്‍ നീക്കണമെന്നാണ് നേതാക്കളുടെ വിമര്‍ശനം.

Popular Stories

    Next Story