Top

‘ഏപ്രില്‍ ഫൂള്‍’; കുഞ്ചാക്കോ ബോബനോടും ജിസ് ജോയിയോടും രാഹുല്‍ ഈശ്വര്‍

ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന പോസ്റ്റ് ഏപ്രില്‍ ഫൂള്‍ ദിനത്തിലെ തമാശയായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് രാഹുല്‍ ഈശ്വര്‍ വിശദീകരണം അറിയിച്ചിരിക്കുന്നത്. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. അത് ഏപ്രില്‍ ഫൂള്‍ സ്പിരിറ്റിലെടുക്കണം എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘മോഹന്‍കുമാര്‍ ഫാന്‍സിന്റെ എല്ലാ ടീമിനും […]

1 April 2021 10:39 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഏപ്രില്‍ ഫൂള്‍’; കുഞ്ചാക്കോ ബോബനോടും ജിസ് ജോയിയോടും രാഹുല്‍ ഈശ്വര്‍
X

ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന പോസ്റ്റ് ഏപ്രില്‍ ഫൂള്‍ ദിനത്തിലെ തമാശയായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് രാഹുല്‍ ഈശ്വര്‍ വിശദീകരണം അറിയിച്ചിരിക്കുന്നത്. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. അത് ഏപ്രില്‍ ഫൂള്‍ സ്പിരിറ്റിലെടുക്കണം എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘മോഹന്‍കുമാര്‍ ഫാന്‍സിന്റെ എല്ലാ ടീമിനും ആശംസകള്‍ നേരുന്നു. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു’

രാഹുല്‍ ഈശ്വര്‍

സിനിമയിലൂടെ ജിസ് ജോയി, കുഞ്ചാക്കോ ബോബന്‍, സൈജു കുറിപ്പ് എന്നിവര്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപിച്ചു എന്ന ആരോപിച്ചാണ് രാഹുലിന്റെ പരാതി നല്‍കുമെന്ന് പറഞ്ഞിരുന്നത്. മുന്‍പ് റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചാപരിപാടിയില്‍ തന്റെ വാദം പറയാന്‍ രാഹുല്‍ 30 സെക്കന്‍ഡ് ചോദിക്കുന്നതിന്റെ വീഡിയോ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ അഭിലാഷേ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നത്.

മാര്‍ച്ച് മാസം പകുതിയിലാണ് ചിത്രം റിലീസ് ചെയ്തത്. സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിസന്ധികളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അനാര്‍ക്കലിയാണ്. ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം നിര്‍മിക്കുന്നു. ലിസ്റ്റിന്റെ സഹോദരന്‍ ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ്‍ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ബാഹുല്‍ രമേഷാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതം ഒരുക്കുന്നു. രതിഷ് രാജാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

Popular Stories

    Next Story