‘വളരെ മോശം അവസ്ഥ’; ഉത്തര്‍പ്രദേശില്‍ എന്താണ് നടക്കുന്നതെന്നറിയാന്‍ കോടതി; തന്നിഷ്ടം പാടില്ലെന്ന് സര്‍ക്കാരിന് വിമര്‍ശനം
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ വളരെ മോശമാണെന്ന് വിലയിരുത്തി അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസറായി നിയമിക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. കൊവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് നിരീക്ഷണം. എല്ലാ ആഴ്ചകളിലും ഈ ജില്ലകളിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. യുപി സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനവും ഉന്നയിച്ചു. അധികാരത്തിലുള്ളവര്‍ എന്റെ വഴി സ്വീകരിക്കുക മറ്റ് വഴിയൊന്നും സ്വീകരിക്കേണ്ട എന്ന മനോഭാവത്തില്‍ […]

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ വളരെ മോശമാണെന്ന് വിലയിരുത്തി അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസറായി നിയമിക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. കൊവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് നിരീക്ഷണം. എല്ലാ ആഴ്ചകളിലും ഈ ജില്ലകളിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്.
യുപി സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനവും ഉന്നയിച്ചു. അധികാരത്തിലുള്ളവര്‍ എന്റെ വഴി സ്വീകരിക്കുക മറ്റ് വഴിയൊന്നും സ്വീകരിക്കേണ്ട എന്ന മനോഭാവത്തില്‍ നിന്നും മാറി ചിന്തിക്കണമെന്നും എല്ലായിടത്തും നിന്നും അഭിപ്രായം സ്വീകരിക്കണമെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത്ത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് യുപി കൊവിഡ് പ്രതിസന്ധി സംബന്ധിച്ച് വന്ന പൊതുജനതാല്പര്യ ഹര്‍ജി പരിഗണിച്ചത്.
‘ കൊറോണയുടെ പ്രേതം സംസ്ഥാനങ്ങളിലെ നഗരങ്ങളിലൂടെ മാര്‍ച്ച് നടത്തുകയാണ്. ഇത് ആരുടെയും വിധി ആവാം,’ കോടതി പറഞ്ഞു.
ലക്നൗ, പ്രയാഗ്രാജ്, വാരണാസി, കാന്‍പൂര്‍ നഗര്‍, അഗ്ര, ഗൊരഖ്പൂര്‍, ഗാസിബാദ്, ഗൗതം ബുദ്ധ് നഗര്‍, ഝാന്‍സി എന്നിവിടങ്ങളിലാണ് നോഡല്‍ ഓഫീസര്‍മാരെ നിമയിക്കുന്നത്. ഇവിടത്തെ ജില്ലാ ജഡ്ജിമാരോട് സിവില്‍ ജഡ്ജ് റാങ്കോ അതിനു മുകളിലോ യോഗ്യതയുള്ള ജുഡീഷ്യല്‍ ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കാന്‍ കോടതി ഉത്തരവിട്ടു.
ആശുപത്രികളില്‍ നടക്കുന്ന കൊവിഡ് മരണങ്ങള്, കൊവിഡ് രോഗികള്‍ക്ക് നല്കുന്ന ചികിത്സ എന്നിവയെക്കുറിച്ച് നോഡല്‍ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. യുപിയില്‍ ചില ജില്ലകളില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കേസിന്റെ അടുത്ത വാദം നടക്കുന്ന മെയ് മൂന്നിന് വ്യക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി ഉത്തരവിട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മറ്റും 2020 അവസാനത്തോടെ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചത് പരസ്യമായ രഹസ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
- TAGS:
- Utharpradesh