Top

യൂറോയില്‍ ഇന്നു തീപാറും; റൊണാള്‍ഡോയും സംഘവും ലോക ഒന്നാം നമ്പര്‍ ടീമിനെതിരേ, ഹോളണ്ടിന് ചെക്ക് വെല്ലുവിളി

യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് ഇന്ന് സ്പാനിഷ് ലാ ലിഗ ക്ലബായ സെവിയയുടെ ഹോം തട്ടകം വേദിയാകും. ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് സെവിയയില്‍ പന്തു തട്ടാനിറങ്ങുന്ന സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിന് എതിരാളികള്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം. രാത്രി 12:30-നാണ് മത്സരം. നിലവിലെ യൂറോ കപ്പ് ജേതാക്കളും നിലവിലെ ഫിഫ ഒന്നാം റാങ്കുകാരും ഏറ്റുമുട്ടുമ്പോള്‍ ആവേശം ആകാശംമുട്ടുമെന്നതു തീര്‍ച്ചയാണ്. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ആധികാരികമായാണ് ബെല്‍ജിയം വരുന്നത്. […]

26 Jun 2021 9:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോയില്‍ ഇന്നു തീപാറും; റൊണാള്‍ഡോയും സംഘവും ലോക ഒന്നാം നമ്പര്‍ ടീമിനെതിരേ, ഹോളണ്ടിന് ചെക്ക് വെല്ലുവിളി
X

യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് ഇന്ന് സ്പാനിഷ് ലാ ലിഗ ക്ലബായ സെവിയയുടെ ഹോം തട്ടകം വേദിയാകും. ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് സെവിയയില്‍ പന്തു തട്ടാനിറങ്ങുന്ന സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിന് എതിരാളികള്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം. രാത്രി 12:30-നാണ് മത്സരം.

നിലവിലെ യൂറോ കപ്പ് ജേതാക്കളും നിലവിലെ ഫിഫ ഒന്നാം റാങ്കുകാരും ഏറ്റുമുട്ടുമ്പോള്‍ ആവേശം ആകാശംമുട്ടുമെന്നതു തീര്‍ച്ചയാണ്. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ആധികാരികമായാണ് ബെല്‍ജിയം വരുന്നത്. മറുവശത്ത് റൊണാള്‍ഡോയുടെ പോരാട്ടവീര്യത്തില്‍ മരണഗ്രൂപ്പ് നീന്തിക്കയറിയാണ് പറങ്കിപ്പടയോട്ടം.

ഇരുടീമുകളും ഇഞ്ചോടിഞ്ച് വിട്ടുകൊടുക്കാത്തവര്‍. ലോക ഒന്നാം നമ്പര്‍ ടീമായിട്ടും ഇതുവരെ മേജര്‍ കിരീടങ്ങള്‍ ഒന്നും നേടാന്‍ കഴിയാത്തതിന്റെ കേട് തീര്‍ക്കുകയാണ് ബെല്‍ജിയത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ അവര്‍ യൂറോയില്‍ ഇതുവരെ ക്വാര്‍ട്ടറിനപ്പുറം പോയിട്ടില്ല.

അതിസമ്പന്നമായ താരനിരയാണ് അവരുടെ കരുത്ത്. റൊമേലു ലുക്കാക്കു നയിക്കുന്ന ആക്രമണനിരയും കെവിന്‍ ഡിബ്രുയ്ന്‍, ഏഡന്‍ ഹസാര്‍ഡ്, തോര്‍ഗന്‍ ഹസാര്‍ഡ് എന്നിവര്‍ അണിനിരക്കുന്ന മധ്യനിരയും തോമസ് മ്യൂനിയര്‍, യാന്‍ വെര്‍ട്ടോഗന്‍, തോമസ് വെര്‍മ്യൂലന്‍ എന്നിവര്‍ അണിനിരക്കുന്ന പ്രതിരോധനിരയും ചോരാത്ത കൈകളുമായി തിബൗട്ട് കോര്‍ട്ടോയിസും എല്ലാം ചേരുമ്പോള്‍ ഏതു ടീമിനും ബെല്‍ജിയത്തെ നേരിടാന്‍ അങ്കലാപ്പ് തോന്നും.

മറുവശത്ത് ലോകത്തെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കരാനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ് ബെല്‍ജിയത്തിനെതിരേയുള്ള പോര്‍ചുഗലിന്റെ തുറുപ്പ് ചീട്ട്. ഈ യൂറോയില്‍ ഇതിനകം തന്നെ അഞ്ചു ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ ശബ്ദിച്ചാല്‍ ബെല്‍ജിയം പതറുമെന്നു തീര്‍ച്ച.

റൊണാള്‍ഡോയ്‌ക്കൊപ്പം റെനാറ്റോ സാഞ്ചസ്, ബെര്‍ണാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരും പ്രതിരോധത്തില്‍ പെപ്പെ, റൂബന്‍ ഡയസ്, ന്യൂനോ മെന്‍ഡസ് എന്നിവരും ചേരുമ്പോള്‍ ടീം ശക്തമാണ്. അതേസമയം പരുക്കിനേത്തുടര്‍ന്ന് ഇന്നു പ്രതിരോധ താരം നെല്‍സണ്‍ സെമഡോയും മധ്യനിര താരം ഡാനിലോയും ഇന്നും കളത്തിലുണ്ടാകില്ലെന്നത് അവര്‍ക്ക് തിരിച്ചടിയാണ്.

ഇന്നത്തെ ആദ്യ മത്സരത്തില്‍ ഹോളണ്ടും ചെക്ക് റിപ്പബ്ലിക്കുമാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പില്‍ സിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഓറഞ്ച് പട എത്തുന്നത്. ഫ്രാങ്ക് ഡി ബോറിന്റെ കീഴില്‍ ടോട്ടല്‍ ഫുട്‌ബോള്‍ കളിക്കുന്ന ഹോളണ്ട് മികച്ച ഫോമിലുമാണ്.

മെംഫിസ് ഡിപേ, നായകന്‍ ജോര്‍ജിനോ വെനാള്‍ഡം, മധ്യനിര താരം ഡെംഫ്രൈസ്, തുടങ്ങിയവരിലാണ് അവരുടെ പ്രതീക്ഷ. പരുക്കേറ്റ സ്‌ട്രൈക്ക് ഫ്രാങ്ക് ഡി യോങ് ഇന്ന് കളിക്കില്ല്.

ഗ്രൂപ്പ് ഡിയില്‍ മൂന്നാം സ്ഥാനക്കാരായാണ് ചെക്ക് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. അവര്‍ ആകെ ഇംഗ്ലണ്ടിനോട് മാത്രമാണ് പരാജയപ്പെട്ടത്. അവസാന രണ്ടു തവണ ഹോളണ്ടിനെ നേരിട്ടപ്പോഴും ചെക്ക് റിപ്പബ്ലിക്ക് വിജയിച്ചിരുന്നു. രാത്രി 9:30 മുതലാണ് മത്സരം.

Next Story

Popular Stories