ബംഗാളില്‍ സിപിഐഎം കോട്ട തര്‍ത്ത തൃണമൂല്‍ നേതാവ് ബിജെപിയിലേക്കില്ല? സുവേന്ദു അധികാരിയുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് നേതാക്കള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും പിണങ്ങിയിറങ്ങിയ വിമത നേതാവും മുന്‍മന്ത്രിയുമായ സുവേന്ദു അധികാരിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് പാര്‍ട്ടി നേതാക്കള്‍. പാര്‍ട്ടിയുമായുള്ള സുവേന്ദുവിന്റെ പ്രശ്ങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പാര്‍ട്ടിയില്‍നിന്നും രാജിവെക്കില്ലെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇടപെട്ട തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. മന്ത്രിസഭയില്‍നിന്നും ഇടഞ്ഞ് ഇറങ്ങിയ സുവേന്ദുവുമായുള്ള യുദ്ധത്തിന് താല്‍ക്കാലിക വിരാമമിടാന്‍ മുതിര്‍ന്ന തൃണമൂല്‍ എംപി സൗഹത റോയ് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുവേന്ദു ഇപ്പോഴും തൃണമൂലിനൊപ്പം തന്നെയാണെന്നും എല്ലാകാര്യങ്ങളിലും ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗഗത റോയിയയും മറ്റൊരു മുതിര്‍ന്ന […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും പിണങ്ങിയിറങ്ങിയ വിമത നേതാവും മുന്‍മന്ത്രിയുമായ സുവേന്ദു അധികാരിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് പാര്‍ട്ടി നേതാക്കള്‍. പാര്‍ട്ടിയുമായുള്ള സുവേന്ദുവിന്റെ പ്രശ്ങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പാര്‍ട്ടിയില്‍നിന്നും രാജിവെക്കില്ലെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇടപെട്ട തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.
മന്ത്രിസഭയില്‍നിന്നും ഇടഞ്ഞ് ഇറങ്ങിയ സുവേന്ദുവുമായുള്ള യുദ്ധത്തിന് താല്‍ക്കാലിക വിരാമമിടാന്‍ മുതിര്‍ന്ന തൃണമൂല്‍ എംപി സൗഹത റോയ് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുവേന്ദു ഇപ്പോഴും തൃണമൂലിനൊപ്പം തന്നെയാണെന്നും എല്ലാകാര്യങ്ങളിലും ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗഗത റോയിയയും മറ്റൊരു മുതിര്‍ന്ന എംപി സുദീപ് ബാനര്‍ജിയും അടക്കമുള്ള ആളുകളാണ് ചര്‍ച്ചയ്ക്ക് മുതിര്‍ന്നത്.
സുവേന്ദുമായി രണ്ടുമണിക്കൂറിലധികം നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് ധാരണയിലെത്തിയ കാര്യം അറിയിച്ചത്. മമത ബാനര്‍ജിയുടെ അനന്തരവനും എംപിയുമായ അഭിഷേക ബാനര്‍ജിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഞായറാഴ്ച ഡയമണ്ട് ഹാര്‍ബറില്‍ നടന്ന റാലിയില്‍ അഭിഷേക് ബാനര്‍ജി നിരവധിത്തവണ സുവേന്ദു അധികാരിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2011 ല്‍ സുവേന്ദു അധികാരിയെ മാറ്റി അഭിഷേക് ബാനര്‍ജിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കുകയായിരുന്നു. സുവേന്ദു പിണങ്ങിയിറങ്ങിയതിന് പിന്നാലെ അഭിഷേക് ബാനര്‍ജി വലിയ വാക്പോരിന് വഴിമരുന്നിട്ടിരുന്നു. ഇതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ അവതാളത്തിലായിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടത്.
ചര്‍ച്ചയുടെ വിവരങ്ങള്‍ സുവേന്ദു അധികാരി വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം മാധ്യമങ്ങളോട് ഉടന്‍ പ്രതികരിക്കുമെന്ന് റോയ് അറിയിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സുവേന്ദു അധികാരിയെപ്പോലെ ശക്തനായ നേതാവിനെ നഷ്ടപ്പെടുന്നത് തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. തൃണമൂല്‍ കോണ്‍ഗ്രസിലെ ജനകീയ നേതാവായി അറിയപ്പെട്ടിരുന്ന അധികാരി രാജി വെയ്ക്കുന്നതോടെ 16 നിയോജകമണ്ഡലത്തിലെങ്കിലും പാര്‍ട്ടിയ്ക്ക് വന്‍ ക്ഷീണമുണ്ടാകുമെന്നും രാഷ്ടീയ നിരീക്ഷകര്‍ പറയുന്നു. സുവേന്ദു അധികാരിയുടെ രാജിയോടെ അദ്ദേഹത്തിന്റെ പിതാവും തൃണമൂല്‍ എംപിയുമായ ശിശിര്‍ അധികാരി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പാര്‍ട്ടി വിടുമെന്നതും പാര്‍ട്ടി നേതൃത്വത്തിനുമുന്നില്‍ വെല്ലുവിളിയാകും.
മുന്‍പ് ഒരു കോണ്‍ഗ്രസ് കുടുംബമായിരുന്ന അധികാരി കുടുംബം 1998ല്‍ മമത പാര്ട്ടിരൂപീകരിച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആരംഭിക്കുകയായിരുന്നു. 2007-2008 കാലഘട്ടത്തില്‍ നന്ദിഗ്രാം സംഭവങ്ങളെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും നന്ദിഗ്രാമിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്്തികേന്ദ്രമാക്കുന്നതിലും സുവേന്ദു അധികാരി വഹിച്ച പങ്ക് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 2009 ല്‍ സിപിഎമ്മിന്റെ കരുത്തനായ നേതാവ് ലക്ഷ്മണ് സേത്തിനെ പരാജയപ്പെടുത്തിക്കൊണ്ട് സുവേന്ദു അധികാരി ബംഗാളിന്റെ അനിഷേധ്യനായ നേതാവാണെന്ന് തെളിയിച്ചു.