
ജനുവരി ഒന്ന് മുതല്‍ എല്ലാ ബസുകളും ഒടുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. എല്ലാ കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങും. പണിമുടക്കി കട്ടപ്പുറത്തിരിക്കുന്ന ബസുകളും കേടുപാടുകള്‍ തീര്‍ത്ത് അടുത്ത വര്‍ഷം ആദ്യം തന്നെ നിരത്തിലിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. രോഗ ബാധയുടെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തിലാണ് ഘട്ടം ഘട്ടമായി സര്‍വ്വീസുകള്‍ പുനക്രമീകരിക്കാന്‍ ഗതഗത വകുപ്പ് തീരുമാനിക്കുന്നത്. 2020 ആദ്യ തീനം മുതല്‍ തന്നെ കെഎസ്ആര്‍ടിസി ബസുകള്‍ എല്ലാം ഓടി തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര അനുവദിക്കുക. കെഎസ്ആര്‍ടിസി ബസുകളില്‍ പതിനഞ്ചു് പേര്‍ക്കാണ് നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുവരെയും നിന്ന് യാത്ര ചെയ്യുവാന്‍ അനുമതി ഉണ്ടായിരുന്നില്ല.
കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും നടത്തും. ക്രിസ്മസ് പുതുവത്സരം പ്രമാണിച്ചാണ് സര്‍വ്വീസുകള്‍. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസുകള്‍ നടത്തുക.
- TAGS:
- AK Saseedran
- KSRTC