‘രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന് ലഭിക്കനുള്ള അവകാശമുണ്ട്’; വാക്സിന് സൗജന്യമായി നല്‍കണമെന്ന് അരവിന്ദ് കെജരിവാള്‍
കൊറോണ വൈറസ് വാക്സിന് എന്നാണോ വിപണിയില്‍ എത്തുന്നത് അത് ഇന്ത്യയിലെ എല്ലാ ജനങ്ങളങ്ങള്ക്കും സൗജന്യമായി ലഭിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍

കൊറോണ വൈറസ് വാക്സിന് എന്നാണോ വിപണിയില്‍ എത്തുന്നത് അത് ഇന്ത്യയിലെ എല്ലാ ജനങ്ങളങ്ങള്ക്കും സൗജന്യമായി ലഭിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ബീഹാറിലെ ജനങ്ങള്‍ക്ക് സൗജന്യ കൊവിഡ് വാക്സിന് വാഗ്ദാനം ചെയ്തത് വിവാദമായതിന് പിന്നാലെയാണ് കെജരിവാള്‍ ശനിയാഴ്ച്ച ഇത്തരമൊരു പ്രതികരണം നടത്തിയത്.
‘രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന് ലഭിക്കനുള്ള അവകാശമുണ്ട്’, എന്നാണ് കെജരിവാള്‍ ശനിയാഴ്ച്ച പറഞ്ഞത്. ഇത് രണ്ടാം തവണയാണ് കെജരിവാള്‍ വിഷയത്തോട് പ്രതികരിക്കുന്നത്.
ബീഹാറിലെ പ്രകടന പത്രികയിലെ കൊവിഡ് വാക്സിന് പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒട്ടാകെ രംഗത്തെത്തിയുരുന്നു. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക്, ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് കൊവിഡ് വാസക്സിന് ലഭിക്കില്ലെയെന്നായിരുന്നു വിഷയത്തില്‍ കെജരിവാള്‍ നേരത്തെ പ്രതികരിച്ചത്.