
ആലപ്പുഴയിലെ ആകാശവാണി നിലയം തല്ക്കാലം ഒഴിപ്പിക്കില്ലെന്ന് ആലപ്പുഴ എംപി എഎം ആരിഫ്. എംപിയുടെ ഇടപെ ടലിനെ തുടര്‍ന്ന് പ്രസരണ നിലയം പൂട്ടാനുള്ള കേന്ദ്ര തീരുമാനത്തിന് ഒരാഴ്ച്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
എഫ് എം (ഫ്രീക്വന്‍സി മോഡുലേഷന്) സംവിധാനം നിലനിര്‍ത്തിക്കൊണ്ട് എ എം(ആള്‍റ്റിറ്റിയൂഡ് മോഡുലേഷന്) സംവിധാനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴയിലെ ആകാശവാണി പ്രസരണ നിലയം പൂട്ടാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനമുണ്ടായത്. ഇത് സമബന്ധിച്ച ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വരുന്നത്. 200 കിലോ വട്ട് ഉള്ള എഎം ട്രാന്‍സ്മിറ്ററും അഞ്ച് വാട്ട് ഉള്ള എഫ് എം ട്രാന്‍സ്മിറ്ററുമാണ് ആലപ്പുഴയിലെ നിലയത്തിലുള്ളത്. ഈ മാര്‍ഗം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് തിരുവനന്തപുരം നിലയത്തില്‍ നിന്നും പരിപാടികള്‍ വിവിധയിടങ്ങളിലുള്ള പ്രക്ഷകരിലേക്കെത്തിക്കുന്നത്.
ആലപ്പുഴയിലെ കലവൂരിലാണ് ജില്ല യിലെ ആകാശവാണി നിലയെ സ്ഥിതിചെയ്യുന്നത്. പ്രസരണനിലയം പൂട്ടാനുള്ള കേന്ദ്ര ഉത്തരവിന് പിന്നാലെ വിഷയം ചൂണ്ടിക്കാട്ടി എം പിക്ക് കത്തയക്കുകയായിരുന്നു. ഇതിന് പിന്നാലൊണ് വിഷയത്തില്‍ ഇടപ്പെട്ട്കൊണ്ട് എംപി സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് നിലയം പൂട്ടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.
കൊവിഡ് സാഹചര്യം നിലനില്‍ക്കെ പ്രസരണ നിലയം ഭാഗീകമായി പൂട്ടുന്നതും ജീവനക്കാര്‍ക്ക് സ്ഥലം മാറേണ്ടി വരുന്നതും ഏറെ പ്രയാസം നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ കേന്ദ്രം നിലയം പൂട്ടുന്നതുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പ്രക്ഷകരേയുമുള്പ്പെടുത്തിക്കൊണ്ട് സമരത്തിലേക്കിറങ്ങാനാണ് ജീവനക്കാകരുടെ തീരുമാനം.