Top

‘ഇതിനെയും അനുകൂലിക്കാന്‍ സംഘികളെത്തും, മോദിയുടെ മന്‍കി ബാത്തുപോലും വളരെക്കുറച്ചു കേന്ദ്രങ്ങളിലേ കേള്‍ക്കാനാവൂ’; ആകാശവാണി ആലപ്പുഴ പ്രക്ഷേപണം അവസാനിപ്പിച്ച നടപടിക്കെതിരെ തോമസ് ഐസക്ക്

ആകാശവാണി ആലപ്പുഴ നിലയത്തില്‍ നിന്നുള്ള പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള പ്രസാര്‍ ഭാരതി ഉത്തരവിനെതിരെ പ്രതികരണവുമായി ധരമന്ത്രി തോമസ് ഐസക്ക്

7 Nov 2020 7:00 AM GMT

‘ഇതിനെയും അനുകൂലിക്കാന്‍ സംഘികളെത്തും, മോദിയുടെ മന്‍കി ബാത്തുപോലും വളരെക്കുറച്ചു കേന്ദ്രങ്ങളിലേ കേള്‍ക്കാനാവൂ’; ആകാശവാണി ആലപ്പുഴ പ്രക്ഷേപണം അവസാനിപ്പിച്ച നടപടിക്കെതിരെ തോമസ് ഐസക്ക്
X

ആകാശവാണി ആലപ്പുഴ നിലയത്തില്‍ നിന്നുള്ള പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള പ്രസാര്‍ ഭാരതി ഉത്തരവിനെതിരെ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഇതിനെയും അനുകൂലിക്കാന്‍ ഇവിടെ സംഘികളെത്തും. അവരോട് പറയാനുള്ളത് നരേന്ദ്ര മോദിയുടെ മന്‍കി ബാത്തുപോലും ഇനി കേരളത്തില്‍ വളരെക്കുറച്ചു കേന്ദ്രങ്ങളിലേ കേള്‍ക്കാനാവൂ എന്നാണ്. ആകാശവാണിയുടെ കേരളത്തിലെ സ്ഥിരം ശ്രോതാക്കള്‍ക്ക് സമ്പൂര്‍ണ നിരാശയാണ് പ്രസാര്‍ ഭാരതിയില്‍ സംപ്രേക്ഷണം ചെയ്തു കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മീഡിയം വേവ് റിലേ കേന്ദ്രങ്ങള്‍ ഒന്നൊന്നായി അവസാനിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ആലപ്പുഴ പൂട്ടിക്കെട്ടാനുള്ള തീരുമാനം. പ്രസാര്‍ഭാരതിയെ നിയന്ത്രിക്കുന്ന ഏമാന്മാര്‍ ഇന്ന് ആലപ്പുഴയില്‍ ചെയ്തത് നാളെ തിരുവനന്തപുരത്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു
അധികാരത്തിന്റെ ഗര്‍വില്‍ എടുക്കുന്ന മോദി ഭരണത്തിന്റെ ഇത്തരം തീരുമാനങ്ങള്‍ കേരളം ഒറ്റക്കെട്ടായി ചെറുത്തു നിന്ന് എതിര്‍ക്കേണ്ടവയാണ്. വിനോദ പരിപാടികള്‍ക്ക് മാത്രമല്ല മറിച്ച് പ്രളയ കാലത്ത് ആകാശവാണി ഇടുക്കിയിലെ ദുരന്തമേഖലകളില്‍ അറിയിപ്പുകളും മറ്റും എത്തിച്ചതില്‍ വലിയ പങ്കു വഹിച്ചിരുന്നുവെന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആകാശവാണി ആലപ്പുഴ നിലയത്തില്‍ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ച പ്രസാർ ഭാരതിയുടെ നടപടി വിഡ്ഢിത്തരം എന്നു…

Posted by Dr.T.M Thomas Isaac on Saturday, 7 November 2020

ആലപ്പുഴയിലെ ട്രാന്‍സ്മിറ്ററാണ് ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികള്‍ കേള്‍പ്പിച്ചിരുന്നത്. നിലവില്‍ ആലപ്പുഴയിലുള്ള 200 കിലോവാട്ട് പ്രസരണിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും, പ്രവര്‍ത്തനക്ഷമമായ യന്ത്രസാമഗ്രികള്‍ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് പ്രസാര്‍ ഭരതിയുടെ ഉത്തരവ്. ഈ മാറ്റത്തോടെ നിലയ്ക്കാന്‍ പോകുന്നത് ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ മലയാളം പ്രക്ഷേപണമാണ്. വളരെ ശേഷി കുറഞ്ഞ പ്രക്ഷേപിണിയാണ് തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലുള്ളത്. ആലപ്പുഴ ട്രാന്‍സ്മിറ്റര്‍ ഒഴിവാക്കുന്നതിലെ കാരണം പ്രസാര്‍ഭാരതി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നില്ല.

Popular Stories

    Next Story