
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ മൃതദേഹം ഗംഗാ തീരത്ത് പ്രത്യക്ഷപ്പെട്ട സംഭവം വ്യാജമാണെന്ന് ആരോപിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിനെ ട്രോളി മുന്‍ എഎപി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അല്‍ക്കാ ലാംപ. വിനോദം വിനോദം വിനോദം മനോരോഗം എന്ന് തുടങ്ങുന്ന ലാംപയുടെ ട്വീറ്റില്‍ കങ്കണയെ കണക്കിന് ട്രോളുന്നുണ്ട്. നൈജീരിയയില്‍ കൂടെ ഇപ്പോള്‍ ഗംഗ ഒഴുകുന്നുണ്ടെന്നും പുതിയ കണ്ടുപിടിത്തമാണെന്നും അല്‍ക്ക പരിഹസിക്കുന്നു.
”വിനോദം വിനോദം വിനോദം, മനോരോഗി. ഇപ്പോള്‍ ചിത്രത്തില്‍ കാണുന്ന മൃതദേഹങ്ങള്‍ ഒഴുകുന്ന ഗംഗ, നൈജീരിയയിലുള്ളതാണ്. നൈജീരിയയിലും ഗംഗയുണ്ടെന്ന് ഇന്നാണ് മനസിലായത്. അതിലൂടെ ഒഴുകുന്ന ശവശരീരങ്ങള്‍ ഇന്ത്യക്കാരുടെയല്ല, നൈജീരിയക്കാരുടെയാണ്. ധന്യമായി ദേവീ. ഇനി ഉറങ്ങിക്കോളൂ”
അല്‍ക്കാ ലാംപ
കങ്കണയുടെ വാക്കുകള്‍:
‘ലോകം ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോവുകയാണ്. കൊറോണയാണെങ്കിലും, രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമാണെങ്കിലും. എനിക്ക് തോന്നുന്നത് രാജ്യം ഒരു പ്രശ്നത്തിലൂടെ കടന്ന് പോകുമ്പോള്‍ ധൈര്യം കൈവിടാതിരിക്കുകയാണ് പ്രധാനം. ഇപ്പോള്‍ നമുക്ക് ഇസ്രായേല്‍ എന്ന രാജ്യത്തില്‍ നിന്ന് എന്താണ് പഠിക്കാന്‍ പറ്റുന്നത്? അവിടെ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉള്ളത്. എങ്കിലും ആറ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ലോകത്തിന് മുഴുവന്‍ ഇസ്രായേല്‍ മാതൃകയാണ്.
അതിന് മാത്രം എന്ത് പ്രത്യേകതയാണ് ആ രാജ്യത്ത് ഉള്ളത്? പ്രതിപക്ഷമാണോ? പ്രതിപക്ഷം അവിടെയും ഉണ്ട്. പക്ഷെ യുദ്ധത്തിന്റെ ഇടയില്‍ നിന്ന് നിങ്ങള്‍ സ്ട്രൈക്ക് ചെയ്തത് വിശ്വസിക്കില്ല എന്ന് പറയില്ല. ഇത്തരം വൃത്തിക്കെട്ട പ്രശ്നങ്ങള്‍ ഇസ്രായേലില്‍ ഇല്ല. അവരുടെ ഈ കാര്യങ്ങള്‍ നമ്മള് കണ്ട് പഠിക്കണം.
ഇന്ത്യയില്‍ മഹാമാരി, യുദ്ധം എന്ത് സംഭിവിച്ചാലും കുറച്ച് പേര് ഇതെല്ലാം തമാശ പോലെ കണ്ട് മൂലക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഗംഗയില്‍ ശവശരീരങ്ങള്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള് എന്തെങ്കിലും ചെയ്തല്ലെ മതിയാവു. അതുകൊണ്ട് ഞാന്‍ ഭരത സര്‍ക്കാരിനോട് ഞാന്‍ അപേക്ഷിക്കുകയാണ് ഇസ്രായേലിലെ പോലെ ഇവിടെയും പട്ടാളത്തില്‍ ചേരുന്നത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമാക്കണം. ഏത് മതസ്തനാണെങ്കിലും നിങ്ങളുടെ ഏറ്റവും വലിയ ധര്‍മ്മം ഭാരതം എന്നത് തന്നെയായിരിക്കണം. ഇന്ത്യക്കാര്‍ ഒരുമിച്ച് മുന്നോട്ട് പോയാല്‍ മാത്രമെ രാജ്യവും മുന്നോട്ട് പോകു.’