ആലിക്കുട്ടി മുസലിയാര്‍ക്ക് ലീഗിന്റെ വിലക്കോ? പാണക്കാട് കയറ്റില്ലെന്ന് ഭീഷണി എന്നാരോപണം; നിഷേധിച്ച് ലീഗ്
കോഴിക്കോട്: സമസ്ത നേതാവ് ആലിക്കുട്ടി മുസലിയാര്‍ക്ക് മുസ്ലിം ലീഗ് വിലക്കേര്‍പ്പെടുത്തിയെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആലിക്കുട്ടി മുസലിയാര്‍ പങ്കെടുക്കാതിരുന്നത് ലീഗിന്റെ ഭീഷണിയെത്തുടര്‍ന്നാണെന്നും മായിന്‍ ഹാജിയെ മുന്നില്‍ നിര്‍ത്തിയാണ് ലീഗ് സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കേരള പര്യടനം മലപ്പുറത്തെത്തിയപ്പോള്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ആദ്യം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഇദ്ദേഹം പിന്നീട് പിന്മാറിയത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദവും ഭീഷണയും മൂലമാണെന്നാണ് പ്രചാരണമാണ് ഇപ്പോള്‍ […]

കോഴിക്കോട്: സമസ്ത നേതാവ് ആലിക്കുട്ടി മുസലിയാര്‍ക്ക് മുസ്ലിം ലീഗ് വിലക്കേര്‍പ്പെടുത്തിയെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആലിക്കുട്ടി മുസലിയാര്‍ പങ്കെടുക്കാതിരുന്നത് ലീഗിന്റെ ഭീഷണിയെത്തുടര്‍ന്നാണെന്നും മായിന്‍ ഹാജിയെ മുന്നില്‍ നിര്‍ത്തിയാണ് ലീഗ് സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ കേരള പര്യടനം മലപ്പുറത്തെത്തിയപ്പോള്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ആദ്യം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഇദ്ദേഹം പിന്നീട് പിന്മാറിയത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദവും ഭീഷണയും മൂലമാണെന്നാണ് പ്രചാരണമാണ് ഇപ്പോള്‍ സജീവമാവുന്നത്.
പാണക്കാട്ടും ജാമിഅ നൂറിയയിലും സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ ആലിക്കുട്ടി മുസലിയാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറാന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുസലിയാരെ അനുകൂലിക്കുന്നവര്‍ സൈബര്‍ ഇടങ്ങളില്‍ ആരോപിക്കുന്നത്. മുസ്ലിം ലീഗ് സമസ്ത നേതാക്കളുടെ അസ്തിത്വം ചോദ്യം ചെയ്യുകയാണെന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
മുസ്ലിം ലീഗ് നേതാവ് എംസി മായിന്‍ഹാജിക്കെതിരെയാണ് കടുത്ത വിമര്ശനങ്ങളുള്ളത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ ആലിക്കുട്ടി മുസലിാരെ പലകാര്യങ്ങളും പറഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചു. ഒന്നും ഏശാതിരുന്നപ്പോള്‍ പരിപാടിയില്‍ പങ്കെടുത്താല്‍, പട്ടിക്കാട് ജാമിഅയിലും പാണക്കാടും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അതിനുള്ള കരുക്കള്‍ നീക്കിയത് മായിന്‍ ഹാജിയെ മുന്നില്‍നിര്‍ത്തിയാണെന്നും ആരോപണത്തില്‍ പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് സമസ്തയല്ലെന്നും പിന്നില്‍ സൈബര്‍ സഖാക്കളാണെന്നുമാണ് വിഷയത്തില്‍ മായിന്‍ ഹാജിയുടെ പ്രതികരണം.
പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ച്ച യോഗത്തില്‍നിന്ന് സമസ്ത പണ്ഡിതന്മാരെ അകറ്റാനും ശ്രമിച്ചിരുന്നെന്നും ആരോപണമുണ്ട്. ഉമര്‍ ഫൈസിയെ സമസ്തയില്‍നിന്ന് പുറത്താക്കാന്‍ ചിലര്‍ മായിന്‍ ഹാജിയെ മുന്നില്‍നിര്‍ത്തി കളിക്കുകയാണെന്നും അദ്ദേഹം മുസ്ലിം ലീഗിന്റെ കണ്ണിലെ കരടായി എന്നുമുതലാണെന്ന ചോദ്യങ്ങളും സൈബര്‍ ഇടങ്ങളില്‍നിന്നും ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പരിപാടിയില്‍നിന്നുള്ള പിന്മാറ്റം സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന നേരത്തെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആലിക്കുട്ടി മുസലിയാരെ ലീഗ് ഭീഷണിപ്പെടുത്തുന്നെന്ന ആരോപണങ്ങളുമുയരുന്നത്.