Top

‘മനോരമയ്ക്കും കുരുപൊട്ടി’; ട്രെയ്ലറിന് മികവില്ലെന്ന വാർത്തക്കെതിരെ വിമർശനവുമായി അലി അക്ബർ

അലി അക്ബര്‍ സംവിധാനം ചെയ്യുന്ന പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മമധര്‍മ്മ എന്ന അലി അക്ബറിന്റെ തന്നെ നിര്‍മ്മാണ കമ്പനി വഴി പ്രേക്ഷകരില്‍ നിന്നും പിരിച്ച തുകയ്ക്കാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏകദേശം 70 ലക്ഷം മുടക്കിയെടുത്ത ചിത്രത്തിന്റെ ട്രെയ്‌ലറിന് അതിന്റെ മികവില്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മനോരമ ഓണ്‍ലൈന്‍ ചെയ്ത വാര്‍ത്തക്കെതിരെ വിമര്‍ശനവുമായി അലി അക്ബര്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘മനോരമയ്ക്കും കുരുപൊട്ടി’ എന്നാണ് വാര്‍ത്ത പങ്കുവെച്ച് അലി അക്ബര്‍ […]

16 April 2021 6:04 AM GMT
ഫിൽമി റിപ്പോർട്ടർ

‘മനോരമയ്ക്കും കുരുപൊട്ടി’; ട്രെയ്ലറിന് മികവില്ലെന്ന വാർത്തക്കെതിരെ വിമർശനവുമായി അലി അക്ബർ
X

അലി അക്ബര്‍ സംവിധാനം ചെയ്യുന്ന പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മമധര്‍മ്മ എന്ന അലി അക്ബറിന്റെ തന്നെ നിര്‍മ്മാണ കമ്പനി വഴി പ്രേക്ഷകരില്‍ നിന്നും പിരിച്ച തുകയ്ക്കാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏകദേശം 70 ലക്ഷം മുടക്കിയെടുത്ത ചിത്രത്തിന്റെ ട്രെയ്‌ലറിന് അതിന്റെ മികവില്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മനോരമ ഓണ്‍ലൈന്‍ ചെയ്ത വാര്‍ത്തക്കെതിരെ വിമര്‍ശനവുമായി അലി അക്ബര്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘മനോരമയ്ക്കും കുരുപൊട്ടി’ എന്നാണ് വാര്‍ത്ത പങ്കുവെച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നിരവധി പേര്‍ അലി അക്ബറിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രയങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇനിയുള്ള ഭാഗമെങ്കിലും നല്ല ചരിത്ര സിനിമകള്‍ കണ്ട് എടുക്കാന്‍ ശ്രമിക്കുക എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഒരു പ്രേക്ഷകനും സിനിമ സീരിയല്‍ പോലെ ആവരുത് എന്ന് അലി അക്ബറിനോട് കമന്റിലൂടെ പറഞ്ഞിരുന്നു. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സീനിയര്‍ മാന്‍ഡ്രേക്ക്. 2010ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് അലി അക്ബര്‍ തന്നെയായിരുന്നു. എന്നാല്‍ സീനിയര്‍ മാന്‍ഡ്രേക്കിന് ക്വാളിറ്റി കുറയാന്‍ കാരണം തനിക്ക് അതില്‍ വലിയ റോള്‍ ഇല്ലാത്തതിനാലായിരുന്നു എന്നാണ് അലി അക്ബര്‍ മറുപടി കൊടുത്തത്.

മനോരമയ്ക്കും കുരു പൊട്ടി 😂

Posted by Ali Akbar on Friday, 16 April 2021

1921 പുഴ മുതല്‍ പുഴ വരെയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടിലായിരുന്നു നടന്നത്. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു. വയനാട്ടില്‍ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും അലി അക്ബര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

30 ദിവസം നീണ്ടതായിരുന്നു വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമക്ക് വേണ്ടി താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേക്ക് കൊടുക്കും പോലെയാണെന്നും അലി അക്ബര്‍ ഇതിന് മുമ്പും പറഞ്ഞിരുന്നു. തനിക്ക് വീടുണ്ടാക്കാനോ മക്കളെ കെട്ടിക്കാനാേ ആണെങ്കില്‍ ഇതിലും ഇരട്ടി പണം തനിക്ക് ലഭിക്കുമായിരുന്നു. ഇന്ന് വരെ ആരോടും അങ്ങനെ ചോദിച്ചിട്ടില്ല. പക്ഷേ ഈ പ്രൊജക്ടിന് വേണ്ടി റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും തയ്യാറാണെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.

ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് സിനിമയുടെ ആവശ്യത്തിനായി തോക്കും, മറ്റ് സാധനങ്ങളും ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ച്് അലി അക്ബര്‍ ധന സഹായത്തിന്റെ കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും നേരത്തെ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും, അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുത്തെന്നും അലി അക്ബര്‍ അറിയിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്‌ലോറാണ് അലി അക്ബര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിരുന്നു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. പാനസോണിക് ലൂമിക്‌സ് ട1ഒ 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. 1992ല്‍ അലി അക്ബറിന്റേതായി പുറത്തിറങ്ങിയ ‘മുഖമുദ്ര’ എന്ന സിനിമയുടെ ക്ലാപ് ബോര്‍ഡ് ആയിരിക്കും ചിത്രത്തിന് ഉപയോഗിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു.

Next Story

Popular Stories