Top

‘ശ്രീജിത്ത് പണിക്കരുടെ പണി പോയാല്‍ പണികിട്ടും’; പിന്തുണ ശക്തമാക്കി അലി അക്ബര്‍

റേപ്പ് ജോക്ക് പരാമര്‍ശത്തിന് പിന്നാലെ ശ്രീജിത്ത് പണിക്കരെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐബിഎസ് സോഫ്റ്റുവെയര്‍ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പൊങ്കാല ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി അലി അക്ബര്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീജിത്തിന്റെ പണി പോയാല്‍ നല്ല പണികിട്ടുമെന്നാണ് സിപിഐഎം പ്രവര്‍ത്തകരെ വെല്ലുവിളിച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതിന് മുമ്പും അലി അക്ബര്‍ ശ്രീജിത്തിനെ പിന്തുണച്ച് പോസ്റ്റ് ഇട്ടിരുന്നു. റേപ്പ് ജോക്കിനെ തുടര്‍ന്ന് നിരവധി പ്രമുഖര്‍ ശ്രീജിത്തിനൊപ്പം […]

11 May 2021 5:13 AM GMT
ഫിൽമി റിപ്പോർട്ടർ

‘ശ്രീജിത്ത് പണിക്കരുടെ പണി പോയാല്‍ പണികിട്ടും’; പിന്തുണ ശക്തമാക്കി അലി അക്ബര്‍
X

റേപ്പ് ജോക്ക് പരാമര്‍ശത്തിന് പിന്നാലെ ശ്രീജിത്ത് പണിക്കരെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐബിഎസ് സോഫ്റ്റുവെയര്‍ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പൊങ്കാല ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി അലി അക്ബര്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീജിത്തിന്റെ പണി പോയാല്‍ നല്ല പണികിട്ടുമെന്നാണ് സിപിഐഎം പ്രവര്‍ത്തകരെ വെല്ലുവിളിച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇതിന് മുമ്പും അലി അക്ബര്‍ ശ്രീജിത്തിനെ പിന്തുണച്ച് പോസ്റ്റ് ഇട്ടിരുന്നു. റേപ്പ് ജോക്കിനെ തുടര്‍ന്ന് നിരവധി പ്രമുഖര്‍ ശ്രീജിത്തിനൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെയാണല്ലോ. എന്നാല്‍ നമുക്ക് ഒരു ചാനല്‍ തുടങ്ങിയാലോ പണിക്കരേ എന്നാണ് പരിഹാസ രൂപേണ അലി അക്ബര്‍ ചോദിച്ചത്.

പണിയുള്ള പണിക്കരെക്കാൾ, പണിയില്ലാത്ത പണിക്കരാവും കൂടുതൽ പണിയുക, അന്തം കമ്മീസ്

Posted by Ali Akbar on Monday, May 10, 2021

അതേസമയം ശ്രീജിത്തിനെതിരെയുള്ള കമന്റുകളും പരാതികളും നിറഞ്ഞതോടെ ഐബിഎസ് കമ്പനി ഫേസ്ബുക്ക് പേജ് അണ്‍ പബ്ലിഷ് ചെയ്തിരിക്കുകയാണെന്നാണ് സൈബര്‍ സിപിഐഎം ഗ്രൂപ്പുകല്‍ പറയുന്നത്. ആദ്യം കമന്റ് ബോക്സാണ് ഐബിഎസ് പൂട്ടിയത്. പിന്നീട് സൈബര്‍ സിപിഐഎം ഒന്നടങ്കം എത്തിയതോടെ പേജ് പിന്‍വലിക്കുകയായിരുന്നെന്നും ഇതുവരെ പേജ് ഫേസ്ബുക്കില്‍ ലഭ്യമല്ലെന്നുമാണ് സിപിഐഎം ഗ്രൂപ്പുകളിലെ പ്രചരണം.

‘മഹാമാരി കാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങുന്നവരെ ലൈംഗികമായി അധിക്ഷേപിക്കുന്ന ശ്രീജിത്ത് പണിക്കരെ പോലെയുള്ളവരാണോ നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്’, ‘ഇത്രയും നിലവാരം കുറഞ്ഞവരാണോ നിങ്ങളുടെ സ്റ്റാഫുകള്‍’, ‘നിങ്ങളുടെ സ്ഥാപനത്തെ ഓര്‍ത്ത് നാണകേട്’, ‘സ്ത്രീവിരുദ്ധ, മനുഷ്യത്വവിരുദ്ധ, സാമൂഹിക വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ശ്രീജിത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കണം’ തുടങ്ങിയ തരത്തിലാണ് ഐബിഎസിന്റെ പേജില്‍ വന്നിരുന്ന കമന്റുകള്‍.

പുന്നപ്രയില്‍ ശ്വാസംമുട്ട് അനുഭവിച്ച കൊവിഡ് 19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് നേരെയാണ് ശ്രീജിത്ത് പണിക്കര്‍ റേപ്പ് ജോക്ക് നടത്തിയത്. ഇതിന് പിന്നാലെ ശ്രീജിത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയര്‍ന്നത്. ശ്രീജിത്തിനെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രചാരണം നടന്നിരുന്നു. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഡോ.പ്രേംകുമാര്‍, രശ്മിത രാമചന്ദ്രന്‍, റെജി ലൂക്കോസ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ന്യായീകരണ ക്യാപ്സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിവാദപരാമര്‍ശത്തില്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകയുമായ രേഖ പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Next Story

Popular Stories