Top

‘ചില സഖാക്കള്‍ മുഖ്യമന്ത്രിയുടെ പടം തന്നെ വെച്ച് കത്തിച്ചു’; എല്‍ഡിഎഫ് വിജയദിനാഘോഷത്തെ പരിഹസിച്ച് അലി അക്ബര്‍

എല്‍ഡിഎഫ് വിജയദിനം ആഘോഷങ്ങളെ പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍. ചില സഖാക്കള്‍ മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് കത്തിച്ചു. അതില്‍ സന്തോഷമുണ്ടെന്നാണ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അലി അക്ബറിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയടക്കം ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ ദീപം തെളിയിച്ചാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. ‘ചില സഖാക്കള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. പടം തന്നെ വെച്ച് കത്തിച്ചു. സ്‌നേഹം’ അലി അക്ബര്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് […]

7 May 2021 9:00 PM GMT
ഫിൽമി റിപ്പോർട്ടർ

‘ചില സഖാക്കള്‍ മുഖ്യമന്ത്രിയുടെ പടം തന്നെ വെച്ച് കത്തിച്ചു’; എല്‍ഡിഎഫ് വിജയദിനാഘോഷത്തെ പരിഹസിച്ച് അലി അക്ബര്‍
X

എല്‍ഡിഎഫ് വിജയദിനം ആഘോഷങ്ങളെ പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍. ചില സഖാക്കള്‍ മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് കത്തിച്ചു. അതില്‍ സന്തോഷമുണ്ടെന്നാണ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അലി അക്ബറിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയടക്കം ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ ദീപം തെളിയിച്ചാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്.

‘ചില സഖാക്കള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. പടം തന്നെ വെച്ച് കത്തിച്ചു. സ്‌നേഹം’

അലി അക്ബര്‍

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബംഗങ്ങളും ക്ലിഫ് ഹൗസിലാണ് ദീപം തെളിയിച്ചത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിജയദിനാഘോഷത്തില്‍ പങ്കെടുത്തു. എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും വിജയദിനത്തില്‍ പങ്കെടുത്തു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫലപ്രഖ്യാപന ദിനത്തില്‍ എല്ലാ വിധ ആഘോഷങ്ങളും എല്‍ഡിഎഫ് ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ഭരണമെന്ന ചരിത്രനേട്ടം വീടുകളില്‍ ദീപം തെളിയിച്ച് ആഘോഷിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. കൊവിഡ് കാലത്ത് ആഹ്ലാദപ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ആഘോഷമെന്ന് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.

അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന് ഉറപ്പിക്കുന്നതാണ് ജനവിധി.

വടക്കന്‍ കേരളത്തില്‍ ലീഗ് കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കി, ഒപ്പം വമ്പന്‍ന്മാരെ പോലും വിറപ്പിക്കുവാനും ഇടതുമുന്നണിയ്ക്കായി. വടകര മാത്രമാണ് വടക്കന്‍ കേരളത്തില്‍ ഒപ്പം ചേര്‍ക്കാന്‍ കഴിയാതിരുന്നത്. മധ്യകേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കളമശ്ശേരിയിലും തൃശ്ശൂരിയിലും തൃത്താലയിലും ചെങ്കൊടിപ്പാറി. ലൈഫ് മിഷന്‍ അഴിമതി ഉയര്‍ത്തിയ വടക്കാഞ്ചേരിയില്‍ അനിക്കരയെ അട്ടിമറിയ്ക്കാന്‍ കഴിഞ്ഞതും വിജയകിരീടത്തില്‍ ചേര്‍ത്തുവെച്ച പൊന്‍തൂവലാണ്. അട്ടിമറി ഉണ്ടാകുമെന്ന് ഭയപ്പെട്ട ആലപ്പുഴയും, പത്തനംതിട്ടയും അക്ഷരാര്‍ത്ഥത്തില്‍ ചുവന്ന് തുടുത്തു. കൊല്ലത്ത് കരുനാഗപ്പള്ളിയും കുണ്ടറയും കൈവിട്ടപ്പോഴും ജില്ലയുടെ ഇടത് മനസ് ചലച്ചില്ല.

തിരുവനന്തപുരത്ത് അരുവിക്കരയിലും നേമത്തും അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. ജി കാര്‍ത്തികേയന്റെ മകന്‍ കെ സ് ശബരിനാഥനെ നേരിടാന്‍ പാര്‍ട്ടിയിലെ പ്രാദേശിക എതിര്‍പ്പുകള്‍ പോലും മറികടന്നാണ് ജി സ്റ്റീഫനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ആ തീരുമാനം തെറ്റിയില്ലെന്ന ഉറപ്പിക്കുന്നതാണ് ഈ വിജയം . നേമത്തെ ബി ജെ പി യെ പരാജയപ്പെടുത്തിയതിന്റെ പൂര്‍ണ്ണ ക്രഡിറ്റും ഇടതുപക്ഷത്തിന് അവകാശപ്പെടാം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഇടതുപക്ഷത്തെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് ഒറ്റ വാക്കാല്‍ പറഞ്ഞു വെക്കാം. 33 സിറ്റിംഗ് എംഎല്‍എ മാരെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട തീരുമാനവും തെറ്റിയില്ല. 5 മന്ത്രിമാര്‍ മത്സരത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ മത്സരിച്ച മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്.വോട്ടെടുപ്പ് ദിനത്തിലടക്കം ശബരിമല ചര്‍ച്ചയായപ്പോഴും വിജയം ഇടതിനൊപ്പം ആയിരുന്നു.

വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും അധികാരത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രതീതിപോലും ഉണ്ടാക്കുവാന്‍ യു ഡി എഫ് കഴിഞ്ഞില്ല. എല്‍ഡിഎഫ് തേരോട്ടത്തില്‍ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങള്‍ പോലും അടിപതറി. ജനം വലഞ്ഞകാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കിയതും, ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തിയതും, ന്യായവില ഹോട്ടലുകള്‍ തുറന്നതുമെല്ലാം സര്‍ക്കാരിന്റെ ജനകീയ പ്രതിച്ഛായ ഉയര്‍ത്തി. ഈ മധുരിക്കുന്ന വിജയം ഇക്കാലവും സി പി ഐ എമ്മിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതാകും.

Next Story

Popular Stories