Top

‘എല്ലാ കൃമികളും നിങ്ങള്‍ക്കെതിരെ, പണിക്കരേ നമുക്കൊരു ചാനല്‍ തുടങ്ങിയാലോ?’; അലി അക്ബര്‍

ശ്വാസംമുട്ട് അനുഭവിച്ച കൊവിഡ് രോഗിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധമുയരുകയാണ്. നിരവധി പ്രമുഖര്‍ ശ്രീജിത്തിനൊപ്പം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചു. ഫേസ്ബുക്കില്‍ റേപ്പ് ജോക്ക് ഉള്‍പ്പെടുത്തിയതിന് മാപ്പ് പറയണമെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നു. ഇതിനിടയിലാണ് സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെയാണല്ലോ. എന്നാല്‍ നമുക്ക് ഒരു ചാനല്‍ തുടങ്ങിയാലോ പണിക്കരേ എന്നാണ് പരിഹാസ രൂപേണ അലി അക്ബര്‍ ചോദിച്ചിരിക്കുന്നത്. പോസ്റ്റിന് […]

9 May 2021 8:38 PM GMT
ഫിൽമി റിപ്പോർട്ടർ

‘എല്ലാ കൃമികളും നിങ്ങള്‍ക്കെതിരെ, പണിക്കരേ നമുക്കൊരു ചാനല്‍ തുടങ്ങിയാലോ?’; അലി അക്ബര്‍
X

ശ്വാസംമുട്ട് അനുഭവിച്ച കൊവിഡ് രോഗിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധമുയരുകയാണ്. നിരവധി പ്രമുഖര്‍ ശ്രീജിത്തിനൊപ്പം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചു. ഫേസ്ബുക്കില്‍ റേപ്പ് ജോക്ക് ഉള്‍പ്പെടുത്തിയതിന് മാപ്പ് പറയണമെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നു. ഇതിനിടയിലാണ് സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എല്ലാവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെയാണല്ലോ. എന്നാല്‍ നമുക്ക് ഒരു ചാനല്‍ തുടങ്ങിയാലോ പണിക്കരേ എന്നാണ് പരിഹാസ രൂപേണ അലി അക്ബര്‍ ചോദിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേര്‍ ശ്രീജിത്തിന് അനുകൂലമായി സംസാരിക്കുന്നുണ്ട്. അലി അക്ബര്‍ പറയുന്നത് ശരിയാണ് ജനം ടിവി ഒഴിച്ച് കേരളത്തിലെ മറ്റ് ചാനലുകളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ചാനല്‍ ചര്‍ച്ചയില്‍ പണിക്കര്‍ക്കൊപ്പം ആരും പങ്കെടുക്കില്ലെന്ന നിലപാടിനെയാണ് അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കളിയാക്കിയിരിക്കുന്നത്.

അതേസമയം വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകയുമായ രേഖ പൊലീസില്‍ പരാതി നല്‍കി.

വെള്ളിയാഴ്ച്ച കൊവിഡ്-19 ബാധിതനായ കരൂര്‍ സ്വദേശിക്ക് കടുത്ത ശ്വാസ തടസ്സവും നെഞ്ച് വേദനയും അനുഭവപ്പെട്ടതോടെ അശ്വിന്‍ എന്ന സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് രേഖയായിരുന്നു രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഏറെ മാനസികമായി വിഷമിപ്പിച്ചെന്ന് രേഖ പരാതിയില്‍ പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.
സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.
[1] ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്‌സിജന്‍ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.
[4] വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്‌സൂള്‍

Next Story

Popular Stories