Top

‘ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലൗ ജിഹാദില്‍ ആരും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍

ലൗ ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. അതിനാല്‍ കൃസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കുമെന്നാണ് അലി അക്ബര്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അലി അക്ബര്‍ ലവ് ജിഹാദിനെ കുറിച്ച് പോസ്റ്റ് ഇട്ടത്. ഇതിന് മുമ്പും അലി അക്ബര്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമത്തിലൂടെ നടത്തിയിട്ടുണ്ട്. നിരവധി പേര്‍ പോസ്റ്റിന് താഴെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ‘ലവ് ജിഹാദ്’ സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല, കോണ്‍ഗ്രസ്സ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക […]

19 April 2021 12:58 AM GMT
ഫിൽമി റിപ്പോർട്ടർ

‘ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലൗ ജിഹാദില്‍ ആരും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍
X

ലൗ ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. അതിനാല്‍ കൃസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കുമെന്നാണ് അലി അക്ബര്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അലി അക്ബര്‍ ലവ് ജിഹാദിനെ കുറിച്ച് പോസ്റ്റ് ഇട്ടത്. ഇതിന് മുമ്പും അലി അക്ബര്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമത്തിലൂടെ നടത്തിയിട്ടുണ്ട്. നിരവധി പേര്‍ പോസ്റ്റിന് താഴെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

‘ലവ് ജിഹാദ്’ സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല, കോണ്‍ഗ്രസ്സ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും.

അലി അക്ബര്‍

നിലവില്‍ അലി അക്ബര്‍ പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ അണിയറയിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

1921 പുഴ മുതല്‍ പുഴ വരെയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടിലായിരുന്നു നടന്നത്. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു. വയനാട്ടില്‍ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും അലി അക്ബര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

30 ദിവസം നീണ്ടതായിരുന്നു വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമക്ക് വേണ്ടി താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേക്ക് കൊടുക്കും പോലെയാണെന്നും അലി അക്ബര്‍ ഇതിന് മുമ്പും പറഞ്ഞിരുന്നു. തനിക്ക് വീടുണ്ടാക്കാനോ മക്കളെ കെട്ടിക്കാനാേ ആണെങ്കില്‍ ഇതിലും ഇരട്ടി പണം തനിക്ക് ലഭിക്കുമായിരുന്നു. ഇന്ന് വരെ ആരോടും അങ്ങനെ ചോദിച്ചിട്ടില്ല. പക്ഷേ ഈ പ്രൊജക്ടിന് വേണ്ടി റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും തയ്യാറാണെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.

ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് സിനിമയുടെ ആവശ്യത്തിനായി തോക്കും, മറ്റ് സാധനങ്ങളും ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ച്് അലി അക്ബര്‍ ധന സഹായത്തിന്റെ കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും നേരത്തെ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും, അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുത്തെന്നും അലി അക്ബര്‍ അറിയിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോറാണ് അലി അക്ബര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിരുന്നു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. പാനസോണിക് ലൂമിക്സ് ട1ഒ 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. 1992ല്‍ അലി അക്ബറിന്റേതായി പുറത്തിറങ്ങിയ ‘മുഖമുദ്ര’ എന്ന സിനിമയുടെ ക്ലാപ് ബോര്‍ഡ് ആയിരിക്കും ചിത്രത്തിന് ഉപയോഗിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു.

ALSO READ: പൂരം കണ്ടിട്ടില്ലേല്‍ തൃശൂര്‍ക്ക് വന്നോളാന്‍ ചാര്‍ളി; നിനക്ക് പ്രാന്താണെന്ന് ടെസ, വൈറലായി ട്രോള്‍

Next Story

Popular Stories