‘ഇതിനെല്ലാം വലുതാണ് പാലസ്തീനികള്‍ക്കുള്ള പിന്തുണ’; ഇസ്രായേലിനോട് മത്സരിക്കാന്‍ വിസമ്മതിച്ച ജൂഡോ താരത്തെ പുറത്താക്കി
ഇസ്രായേല്‍ താരത്തോട് മത്സരിക്കാന്‍ വിസമ്മതിച്ച അള്‍ജീരിയന്‍ ജൂഡോ താരത്തെ ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും പുറത്താക്കി. പാലസ്തീനികളോടുള്ള രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചാണ് ജൂഡോ താരമായ ഫതഹി നൗറിന് പിന്മാറിയത്. അടുത്ത തിങ്കളാഴ്ച്ച നടക്കുന്ന ആദ്യ റൗണ്ടില്‍ സുഡാന് താരം മുഹമ്മദ് അബ്ദുല്‍ റസൂലിനെയാണ് ഫതവി നേരിടാനിരുന്നത്. ഈ റൗണ്ടില്‍ വിജയിച്ചാല്‍ രണ്ടാം മത്സരം ഇസ്രായേല്‍ താരവുമായി മുഖാമുഖം വരും. എന്നാല്‍ ഇസ്രായേലി താരവുമായുള്ള പോരാട്ടത്തിന് താല്‍പ്പര്യമില്ലാത്തതിനാലാണ് ഫതഹി ഒളിമ്പിക്സില്‍ നിന്നും പിന്മാറിയത്. ‘ഒളിമ്പിക്സില്‍ എത്തിപ്പെടാന്‍ ഞങ്ങള്‍ ഏറെ കഷ്ട്ടപ്പാടുകള്‍ […]
24 July 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇസ്രായേല്‍ താരത്തോട് മത്സരിക്കാന്‍ വിസമ്മതിച്ച അള്‍ജീരിയന്‍ ജൂഡോ താരത്തെ ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും പുറത്താക്കി. പാലസ്തീനികളോടുള്ള രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചാണ് ജൂഡോ താരമായ ഫതഹി നൗറിന് പിന്മാറിയത്. അടുത്ത തിങ്കളാഴ്ച്ച നടക്കുന്ന ആദ്യ റൗണ്ടില്‍ സുഡാന് താരം മുഹമ്മദ് അബ്ദുല്‍ റസൂലിനെയാണ് ഫതവി നേരിടാനിരുന്നത്. ഈ റൗണ്ടില്‍ വിജയിച്ചാല്‍ രണ്ടാം മത്സരം ഇസ്രായേല്‍ താരവുമായി മുഖാമുഖം വരും. എന്നാല്‍ ഇസ്രായേലി താരവുമായുള്ള പോരാട്ടത്തിന് താല്‍പ്പര്യമില്ലാത്തതിനാലാണ് ഫതഹി ഒളിമ്പിക്സില്‍ നിന്നും പിന്മാറിയത്.
‘ഒളിമ്പിക്സില്‍ എത്തിപ്പെടാന്‍ ഞങ്ങള്‍ ഏറെ കഷ്ട്ടപ്പാടുകള്‍ പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പാലസ്തീന്റെ രാഷ്ട്രീയ ഐക്യദാര്‍ഢ്യം ഇതിനെക്കാള്‍ ഒക്കെ ഏറെ മുകളിലാണ്’ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഫതവി പറഞ്ഞു. നേരത്തെ 2019ല്‍ ടോക്കിയോയില്‍ നടന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സമാന കാരണത്താല്‍ താരം പിന്മാറിയിരുന്നുവെന്നാണ് വിവരം.
73 കിലോ കാറ്റഗറിയിലാണ് താരം മത്സരിക്കേണ്ടിയിരുന്നത്. പുതിയ തീരുമാനത്തോടെ മത്സരക്രമം പുനക്രമീകരിച്ചേക്കും. ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന് ഫതഹി നൗറിനെയും കോച്ച് അമര്‍ ബെനിഖ്ലഫിനെയും സസ്പെന്‍ഡ് ചെയ്തു. ഇരുവരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഫെഡറേഷന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം നീക്കങ്ങളെന്നും സസ്പെന്‍ഡ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.
- TAGS:
- tokyo olympics 2021