‘ഡോക്ടര്‍ ഒക്ടോപസ്’തിരിച്ചെത്തുന്നു; ആല്‍ഫ്രഡ് മോളിന മാര്‍വലുമായി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍

ഹോളിവുഡ് താരം ആല്‍ഫ്രഡ് മോളിന ‘ഡോക്ടര്‍ ഒക്ടോപസാ’യി മാര്‍വലിലേക്ക് തിരിച്ചെത്തുന്നു. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ പുതിയ സ്‌പൈഡര്‍മാന്‍ ചിത്രത്തിലായിരിക്കും താരം തന്റെ വില്ലന് വേഷത്തില്‍ തിരിച്ചെത്തുന്നത്.

ടോബി മഗ്വയറിന്റെ ‘സ്‌പൈഡര്‍മാന്‍ 2’വിലെ പ്രധാന വില്ലന്‍ കഥാപാത്രനായിരുന്നു ഡോക്ടര്‍ ഒക്ടോപസ്. സാം റെമി ഒരുക്കിയ ചിത്രം ലോകത്തിലെ മികച്ച സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. ടോം ഹോളണ്ട് നായകനായെത്തുന്ന ചിത്രത്തില്‍ ആല്‍ഫ്രഡ് മോളിന ‘ഡോക്ടര്‍ ഒക്ടോപസാ’യി കരാര്‍ ഒപ്പിട്ടുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന ചിത്ത്രതില്‍ ജെയ്മി ഫോക്‌സ് തന്റെ അമെയ്‌സിംഗ് സ്‌പൈഡര്‍മാന്‍ കഥാപാത്രമായ ഇലക്ട്രോയെയും അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ സാരം ഇതേക്കുറിച്ച് സൂചന നല്‍കുന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരുന്നു.

ബെനഡിക്റ്റ് കംബര്‍ബാച്ച് ‘ഡോക്ടര്‍ സ്‌ട്രേഞ്ചായി’യെത്തും.ടോണി സ്റ്റാര്‍ക്കിന്റെ മരണശേഷം അദ്ദേഹം പീറ്റര്‍ പാര്‍ക്കറിന്റെ ഉപദേശകനാകും. സന്‍ഡയ, മാരിസ ടോമി, ജേക്കബ് ബറ്റലോണ്‍, ടോണി റിവലോറി എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ടോബി മഗ്വയര്‍, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, എമ്മ സ്റ്റോണ്‍, കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ് എന്നിവരും ചിത്രത്തില്‍ തങ്ങളുടെ സ്‌പൈഡര്‍മാന്‍ വേഷങ്ങള്‍ അവതരിപ്പിക്കുമെന്നും ചിത്രം സ്‌പൈഡര്‍ വേഴ്‌സായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ മാര്‍വല്‍ ഇതേപ്പറ്റി പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

Latest News