‘എന്തൊരു കാലമാണ്’; കൊണ്ടുപോയത് സഹോദരനെയെന്ന് അലന്‍സിയര്‍
നടന് അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് അലന്‍സിയര്‍.അലന്‍സിയര്‍ പറയുന്നു: ”സിനിമകളില്‍ കൂടെ അഭിനയിച്ച നടന് മാത്രമല്ല അവന്, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിണങ്ങാനും ഇണങ്ങാനുമുള്ള സുഹൃത്തായിരുന്നു. അവനെ കാലം കൊണ്ടുപോയി. ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയില്ല. സങ്കടമുണ്ട്. എന്തൊരു കാലമാണ് ഇത്. എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്. അവന് ഓര്‍മകള്‍ എന്നുമുണ്ടാകും.” ആറരയോടെയായിരുന്നു അനില്‍ നെടുമങ്ങാട് അന്തരിച്ചത്. 48 വയസായിരുന്നു. മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ […]

നടന് അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് അലന്‍സിയര്‍.
അലന്‍സിയര്‍ പറയുന്നു: ”സിനിമകളില്‍ കൂടെ അഭിനയിച്ച നടന് മാത്രമല്ല അവന്, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിണങ്ങാനും ഇണങ്ങാനുമുള്ള സുഹൃത്തായിരുന്നു. അവനെ കാലം കൊണ്ടുപോയി. ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയില്ല. സങ്കടമുണ്ട്. എന്തൊരു കാലമാണ് ഇത്. എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്. അവന് ഓര്‍മകള്‍ എന്നുമുണ്ടാകും.”
ആറരയോടെയായിരുന്നു അനില്‍ നെടുമങ്ങാട് അന്തരിച്ചത്. 48 വയസായിരുന്നു. മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് മുട്ടം പോലീസാണ് അനിലിനെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നു താരം. ക്രിസ്മസ് ആയതിനാല്‍ ഇന്ന് ഷൂട്ടിങ് ഇല്ലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ഡാം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, കമ്മട്ടിപ്പാടം, ആഭാസം, പരോള്‍, കിസ്മത്ത്, പാവാട, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ 20 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
- TAGS:
- alencier
- Anil Nedumangad