Top

‘മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുത്, വാക്‌സിന്‍, കൊവിഡ് ചികിത്സ സാമഗ്രികളുടെ നികുതി കുറയ്ക്കണം’; കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി

തിരുവനന്തപുരം: മദ്യ ഉല്‍പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആല്‍ക്കഹോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടറിയിച്ചതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍, കൊവിഡ് ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണം. തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ചെരുപ്പ്, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്ന് […]

28 May 2021 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുത്, വാക്‌സിന്‍, കൊവിഡ് ചികിത്സ സാമഗ്രികളുടെ നികുതി കുറയ്ക്കണം’; കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി
X

തിരുവനന്തപുരം: മദ്യ ഉല്‍പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആല്‍ക്കഹോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടറിയിച്ചതായും ധനമന്ത്രി അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍, കൊവിഡ് ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണം. തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

ചെരുപ്പ്, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ അടുത്ത എട്ട് ദിവസത്തിനകം

Next Story