Top

‘കപട നാടകം, നുണ പ്രചരണങ്ങള്‍; കൊവിഡ് കാലത്തും ജനങ്ങള്‍ക്ക് ഉപകാരമില്ല’; രമ്യ ഹരിദാസ് ജനപ്രതിനിധി എങ്ങനെയാവാന്‍ പാടില്ലെന്നതിന്റെ ഉദാഹരണമെന്ന് സിപിഐഎം

ഒരു ജനപ്രതിനിധി എങ്ങനെയാവാന്‍ പാടില്ല എന്നതിന് ഉദാഹരണമാണ് ആലത്തൂരിലെ എംപി രമ്യ ഹരിദാസ് എന്ന് സിപിഐഎം. നിരന്തരമായ നുണ പ്രചരണങ്ങളിലൂടെയും കപട നാടകങ്ങളിലൂടെയും ആലത്തൂരിലെ ജനങ്ങളെ എംപി കബളിപ്പിക്കുകയാണെന്നും ആലത്തൂര്‍ സിപിഐഎം പ്രസ്താവനയിലൂടെ അറിയിച്ചു. കോവിഡ് കാലത്ത് പോലും ജനങ്ങള്‍ക്ക് ഒരു ഉപകാരവും ചെയ്യാന്‍ കഴിയാത്ത ജനപ്രതിനിധിയായി രമ്യ മാറി. ഉത്തരേന്ത്യയില്‍ മാത്രം കണ്ടു വരുന്ന ജാതിക്കാര്‍ഡ് ഇറക്കിയും നുണകളുടെ മലവെള്ളപ്പാച്ചില്‍ തീര്‍ത്തും ജനങ്ങളെ കബളിപ്പിക്കാനാണ് ഉത്തരവാദിത്തമുള്ള ജനപ്രതിനിധി ശ്രമിക്കുന്നതെന്നും സിപിഐഎം അറിയിച്ചു. ആലത്തൂര്‍ സിപിഐഎം പ്രസ്താവന: […]

14 Jun 2021 9:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കപട നാടകം, നുണ പ്രചരണങ്ങള്‍; കൊവിഡ് കാലത്തും ജനങ്ങള്‍ക്ക് ഉപകാരമില്ല’; രമ്യ ഹരിദാസ് ജനപ്രതിനിധി എങ്ങനെയാവാന്‍ പാടില്ലെന്നതിന്റെ ഉദാഹരണമെന്ന് സിപിഐഎം
X

ഒരു ജനപ്രതിനിധി എങ്ങനെയാവാന്‍ പാടില്ല എന്നതിന് ഉദാഹരണമാണ് ആലത്തൂരിലെ എംപി രമ്യ ഹരിദാസ് എന്ന് സിപിഐഎം. നിരന്തരമായ നുണ പ്രചരണങ്ങളിലൂടെയും കപട നാടകങ്ങളിലൂടെയും ആലത്തൂരിലെ ജനങ്ങളെ എംപി കബളിപ്പിക്കുകയാണെന്നും ആലത്തൂര്‍ സിപിഐഎം പ്രസ്താവനയിലൂടെ അറിയിച്ചു. കോവിഡ് കാലത്ത് പോലും ജനങ്ങള്‍ക്ക് ഒരു ഉപകാരവും ചെയ്യാന്‍ കഴിയാത്ത ജനപ്രതിനിധിയായി രമ്യ മാറി. ഉത്തരേന്ത്യയില്‍ മാത്രം കണ്ടു വരുന്ന ജാതിക്കാര്‍ഡ് ഇറക്കിയും നുണകളുടെ മലവെള്ളപ്പാച്ചില്‍ തീര്‍ത്തും ജനങ്ങളെ കബളിപ്പിക്കാനാണ് ഉത്തരവാദിത്തമുള്ള ജനപ്രതിനിധി ശ്രമിക്കുന്നതെന്നും സിപിഐഎം അറിയിച്ചു.

ആലത്തൂര്‍ സിപിഐഎം പ്രസ്താവന: ”ഒരു ജനപ്രതിനിധി എങ്ങനെയാവാന്‍ പാടില്ല എന്നതിന് ഉദാഹരണമാണ് ആലത്തൂരിലെ എം പി രമ്യ ഹരിദാസ്. നിരന്തരമായ നുണ പ്രചരണങ്ങളിലൂടെയും കപട നാടകങ്ങളിലൂടെയും ആലത്തൂരിലെ ജനങ്ങളെ എം പി കബളിപ്പിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ നാള്‍ മുതലിങ്ങോട്ട് ഇതു തന്നെയാണ് പരിപാടി. കൊട്ടിക്കലാശം നടക്കുന്ന ദിവസം സ്ഥാനാര്‍ത്ഥിയുടെ സന്തത സഹചാരി പാളയം പ്രദീപ് തന്നെ രമ്യയുടെ നേര്‍ക്ക് കല്ലെറിയുകയും അത് സി പി ഐ എം പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കുകയും ആ സിമ്പതി ഉപയോഗിച്ച് വോട്ട് നേടി വിജയിക്കുകയുമാണുണ്ടായത്.”

”പാളയം പ്രദീപ് കല്ലെറിയുന്നതും ‘ചതിച്ചല്ലോടാ’ എന്ന് അനില്‍ അക്കര നിലവിളിക്കുന്നതുമെല്ലാം വീഡിയോ സഹിതം പുറത്തുവിട്ടതുമാണ്. ഇലക്ഷന്‍ കഴിഞ്ഞ് വിജയിച്ച എം പി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് കരുതിയ ജനങ്ങള്‍ക്ക് കൊട്ടും പാട്ടും മാത്രമായിരുന്നു ലഭിച്ചത്. നാട്ടിലെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാവശ്യപെട്ട എലവഞ്ചേരി മൂച്ചിക്കലില്‍ തന്നെ സ്വീകരിക്കാന്‍ എത്തിയ സ്ത്രീകളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന എം പി യുടെ മുഖവും പാവപ്പെട്ട വോട്ടര്‍മാര്‍ക്ക് കാണേണ്ടി വന്നു. ഇതൊക്കെ ആണെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളുടെ അടുക്കലെത്തി പാട്ടു പാടിയും കെട്ടിപിടിച്ചും ഫോട്ടോ എടുത്തും ഫാന്റസി പാര്‍ക്കിലെത്തിയ കുട്ടിയുടെ പ്രതീതി ആയിരുന്നു എം പിക്ക്. ഇതിനിടയില്‍ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ എം പി കണ്ടില്ലെന്ന് നടിച്ചു. എം പി ക്ക് എല്ലാ ഒത്താശകളും ചെയ്ത് കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ എം പി യിലെ അഭിനേത്രി സടകുടഞ്ഞെഴുന്നേറ്റു.”

”ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏതോ മനുഷ്യന്‍ തന്റെ വാഹനം ബ്ലോക്ക് പഞ്ചായത്തിലെ മരത്തണലില്‍ നിര്‍ത്തി ബസ് കയറി എങ്ങോട്ടോ പോയി ബ്ലോക്കിലെത്തിയ എം പി ഈ വാഹനം കണ്ടു വാഹനത്തിനു പുറകില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ഡി പ്രസേനന്റെ സ്റ്റിക്കര്‍ പതിച്ചത് കണ്ടതോടെ എംപിക്ക് ഹാലിളകി. സര്‍വീസ് വോട്ടിംഗ് നടക്കുന്ന കേന്ദ്രത്തിന്റെ മുന്നില്‍ വാഹനം നിര്‍ത്തിയ പേരറിയാത്ത ആ മനുഷ്യനെന്തോ രാജ്യദ്രോഹക്കുറ്റം ചെയ്ത പോലായിരുന്ന എം പി യുടെ പ്രകടനവും അഭിനയവും. എല്ലാ മാധ്യമങ്ങളേയും വിളിച്ച് വാര്‍ത്ത നല്‍കിയെങ്കിലും സത്യം മനസ്സിലായ മാധ്യമ പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു. പാളയം പ്രദീപ് ഒരു നിലക്കും പച്ച പിടിക്കുന്നില്ലെന്ന് കണ്ട എം പി അടുത്തതായി ഇറക്കിയത് ജാതിക്കാര്‍ഡ് ആയിരുന്നു.”

”തിരഞ്ഞെടുപ്പിന്റെ തലേ ദിവസം കിഴക്കഞ്ചേരി കൊഴുക്കുള്ളിയിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ പോയി.തങ്ങളുടെ കുടുംബക്ഷേത്രത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ വിളിച്ചത് രാഷ്ട്രീയമാണെന്നും മറ്റ് സ്ഥാനാര്‍ത്ഥികളെ വിളിക്കാത്തത് എന്താണെന്നും കുടുംബ കാരണവന്മാര്‍ പരസ്പരം സംസാരിച്ചത് കേട്ട എം പി ഉടന്‍ തന്നെ അഭിനയം പുറത്തെടുത്തു.അമ്പലത്തിന്റെ ഏതോ മൂലയില്‍ സി പി ഐ എം നേതാവിനെ കൂടി കണ്ടതോടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചേ എന്നും പറഞ്ഞ് നിലവിളി ആരംഭിച്ചു.സംഭവിക്കുന്നതെന്താണെന്ന് ക്ഷേത്രത്തിലുള്ളവര്‍ക്ക് മനസ്സിലാവും മുന്നേ ദളിതയായ തന്നെ അമ്പലത്തില്‍ കയറ്റിയില്ലെന്നാരോപിച്ച് കുത്തിയിരിപ്പ് സമരവും ആരംഭിച്ചു. എം പി തന്നെ എല്ലാ മാധ്യമ പ്രവര്‍ത്തകരേയും വിളിച്ച് അറിയിച്ചെങ്കിലും ബുദ്ധി ഉള്ള ഒറ്റ മാധ്യമ പ്രവര്‍ത്തകനും തിരിഞ്ഞു നോക്കിയില്ല. തിരഞ്ഞെടുപ്പ് തലേന്ന് ഉണ്ടാക്കിയ നാടകത്തിലൂടെ അട്ടിമറി വിജയം പ്രതീക്ഷിച്ച എം പി ക്കേറ്റ വലിയ തിരിച്ചടിയായിരുന്നു. ശേഷം കൂടെ ഉണ്ടായിരുന്ന അനില്‍ അക്കരയും സുമേഷ് അച്ചുതനും പാളയം പ്രദീപും എട്ടു നിലയില്‍ പൊട്ടിയതോടെ എം പി യുടെ സമനില തെറ്റി കോവിഡ് കാലത്ത് പോലും ജനങ്ങള്‍ക്ക് ഒരു ഉപകാരവും ചെയ്യാന്‍ കഴിയാത്ത ജനപ്രതിനിധിയായി എം പി മാറി.”

”പാട്ടിലും നാടകത്തിലും താത്പര്യമില്ലാത്ത ആലത്തൂര്‍ ജനത എം പിയെ മറന്നു തുടങ്ങിയ ഘട്ടത്തിലാണ് ദിവസങ്ങളോളം ഇരുന്ന് തയ്യാറാക്കിയ സ്‌ക്രിപ്റ്റുമായി കഴിഞ്ഞ ദിവസം ആലത്തൂരിലെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മഴക്കാലപൂര്‍വ്വ ശുചീകരണത്തിലേര്‍പ്പെട്ടിരുന്ന ആലത്തൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ഒരുമിച്ച് വിളിച്ചു ചേര്‍ത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് സെല്‍ഫി എടുക്കാന്‍ തുനിയുകയായിരുന്നു. മാനദണ്ഡങ്ങളെക്കുറിച്ച് ബോധമുള്ള തൊഴിലാളികള്‍ എം പി യോട് ഇത് തെറ്റാണെന്ന് പറഞ്ഞതോടെ എം പി യുടെ അപകര്‍ഷതാബോധം ഉണര്‍ന്നു. സ്ഥലം മെമ്പര്‍ നജീബ് കൂടി എത്തിയതോടെ സന്തത സഹചാരി പാളയം പ്രദീപുമൊത്ത് സ്‌ക്രിപ്റ്റ് നടപ്പാക്കി തുടങ്ങി.ഒരു കാരണവുമില്ലാതെ തനിക്ക് നേരെ ആക്രോശിക്കുന്നത് കണ്ട നജീബും തൊഴിലാളികളും സ്തബ്ദരായി നിന്നു. ഇതിനിടയില്‍ നജീബിനും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം എ നാസറിനും നേരെ പാളയം പ്രദീപിന്റെ വധഭീഷണിയും തുടര്‍ന്ന് റോഡില്‍ കുത്തിയിരിക്കുക എന്ന എം പി യുടെ പതിവ് പരിപാടി ഇവിടെയും എടുത്തെങ്കിലും കാണാന്‍ ആളുകള്‍ ഇല്ലാത്തതു കൊണ്ട് സ്വമേധയാ എഴുന്നേറ്റ് പോയി. ചാനലില്‍ പോയിരുന്ന നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞോണ്ടിരുന്ന എം പി യോടുള്ള തൊഴിലാളികളുടെ പ്രതികരണവും സാമൂഹ്യ മാധ്യമങ്ങളിലുണ്ട്.”

”എല്ലാ വിഷയങ്ങളിലും നവോത്ഥാന മേമ്പൊടി പുരട്ടി ദളിതയായ തന്നെ വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറയുക വഴി വെളിപ്പെടുന്നത് എം പിയുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയം മാത്രമാണ്. ഉത്തരേന്ത്യയില്‍ മാത്രം കണ്ടു വരുന്ന ജാതിക്കാര്‍ഡ് ഇറക്കിയും നുണകളുടെ മലവെള്ളപ്പാച്ചില്‍ തീര്‍ത്തും ജനങ്ങളെ കബളിപ്പിക്കാനാണ് ഉത്തരവാദിത്തമുള്ള ജനപ്രതിനിധി ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാത്തതിലുള്ള എം പി യുടെ നിരാശബോധം പാവം ജനങ്ങളുടെ മേല്‍ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ ജനകീയ പ്രതിഷേധമുയരും.”

Popular Stories

    Next Story