ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ബിപിന്‍ മാമ്മന്‍ സ്ഥാനം രാജിവെച്ചു
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ കഴിയാതിരുന്ന ആലപ്പുഴ ജില്ലയില്‍ നേതാവിന്റെ രാജി. ഡിസിസി ജനറല്‍ സെക്രട്ടറി ബിപിന്‍ മാമ്മനാണ് സ്ഥാനം രാജിവെച്ചത്. ‘പലപ്പോഴും ഞാന്‍ എടുക്കുന്ന പല നിലപാടുകളും, ദീര്‍ഘവീക്ഷണമുള്ള നമ്മുടെ നേതൃത്വത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നുള്ളത് എന്റെ ഒരു പോരായ്മയായി ഞാന്‍ വിലയിരുത്തുന്നു’ എന്ന് രാജിക്കത്തില്‍ ബിപിന്‍ പറയുന്നു. ‘ഒരു നിയമസഭാ തെരഞ്ഞെടുപ്പ് മുന്പില് വരുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തും ശക്തിയും പകരുന്നതിന് വേണ്ടി എന്റെ രാജി ഉപകരിക്കട്ടെ’ […]

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ കഴിയാതിരുന്ന ആലപ്പുഴ ജില്ലയില്‍ നേതാവിന്റെ രാജി. ഡിസിസി ജനറല്‍ സെക്രട്ടറി ബിപിന്‍ മാമ്മനാണ് സ്ഥാനം രാജിവെച്ചത്.
‘പലപ്പോഴും ഞാന്‍ എടുക്കുന്ന പല നിലപാടുകളും, ദീര്‍ഘവീക്ഷണമുള്ള നമ്മുടെ നേതൃത്വത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നുള്ളത് എന്റെ ഒരു പോരായ്മയായി ഞാന്‍ വിലയിരുത്തുന്നു’ എന്ന് രാജിക്കത്തില്‍ ബിപിന്‍ പറയുന്നു.
‘ഒരു നിയമസഭാ തെരഞ്ഞെടുപ്പ് മുന്പില് വരുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തും ശക്തിയും പകരുന്നതിന് വേണ്ടി എന്റെ രാജി ഉപകരിക്കട്ടെ’ എന്നും രാജിക്കത്തിലുണ്ട്.
രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം
പിന്‍വാങ്ങുന്നു
മതേതരത്വ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാ എന്റെ പ്രസ്ഥാനം കഴിഞ്ഞ കാലങ്ങളില്‍ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ആയിരുന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം, ഞാനായി ആഗ്രഹിച്ച കടന്നുവന്നതല്ല ഈ സ്ഥാനത്തേക്ക്,സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ജംബോ കമ്മിറ്റികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഒരു അവസരം വേണ്ടവിധത്തില്‍ ഉണ്ടാവുകയില്ല എന്നുള്ള എന്റെ ആശങ്ക പലപ്പോഴും നേതൃത്വത്തെ അറിയിച്ചിരുന്നു എങ്കിലും അത്തരം കാര്യങ്ങള്‍ക്ക് ഈ അവസരത്തില്‍ പ്രസക്തിയില്ല എന്ന് പറഞ്ഞുകൊണ്ട് എന്നോട് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ എന്റെ ആശങ്ക ഗൗരവം ഉള്ളതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു,ഏറ്റവും കുറഞ്ഞത് ഒരു തവണ കൂടി എങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു പക്ഷെ സാഹചര്യങ്ങള്‍ അതിന് അനുകൂലമായിരുന്നില്ല കേരള വിദ്യാര്‍ത്ഥി യൂണിയന് യൂണിറ്റ് പ്രസിഡണ്ട് ആയി തുടങ്ങി, താലൂക്ക് വൈസ് പ്രസിഡണ്ട്,ജില്ലാ ജന സെക്രട്ടറി സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസിന്റെ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ലോക്സഭ പ്രസിഡന്റ് തുടങ്ങി ഒരുപാട് അവസരങ്ങലുടെയാണ് ഞാനെന്റെ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നത്, ഒരുപാട് കൂട്ട്ഉത്തരവാദിത്തങ്ങളും, കൂടിയാലോചനകളുലൂടെയും, മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്വം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഉണ്ട്, പലപ്പോഴും ഞാന്‍ എടുക്കുന്ന പല നിലപാടുകളും, ദീര്‍ഘവീക്ഷണമുള്ള നമ്മുടെ നേതൃത്വത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നുള്ളത് എന്റെ ഒരു പോരായ്മയായി ഞാന്‍ വിലയിരുത്തുന്നു, ആവശ്യ സമയങ്ങളില്‍ ഓരോ പ്രവര്‍ത്തകരെയും എങ്ങനെ ഉപയോഗിക്കണമെന്ന് നല്ല തിരിച്ചറിവുള്ള പ്രിയപ്പെട്ട നേതാക്കന്മാര് വരും നാളുകളിലും ഒരു വ്യക്തി എന്ന നിലയില്‍ അത്തരം അവസരങ്ങള്‍ നന്നായി ഉപയോഗിക്കും എന്നുള്ളതുകൊണ്ട് ഈ സ്ഥാനത്ത് തുടരുന്നതില്‍ എന്തെങ്കിലും പ്രത്യേകത ഉള്ളതായി എനിക്ക് തോന്നുന്നില്ല, ഒരു നിയമസഭാ തെരഞ്ഞെടുപ്പ് മുന്പില് വരുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തും ശക്തിയും പകരുന്നതിന് വേണ്ടി എന്റെ രാജി ഉപകരിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്ന് വിശ്വസ്തതയോടെ
ബിപിന്‍ മാമ്മന്‍